Updated on: 10 April, 2021 8:07 AM IST
പ്രതിദിനം വളരെ ചെറിയ തുക മാത്രമേ നിക്ഷേപിക്കേണ്ടതായുള്ളൂ

Post Office ല്‍ നിരവധി നിരവധി ലൈഫ് ഇൻഷുറൻസ് പദ്ധതികളുണ്ട്. ഈ പദ്ധതികളിലൊന്നാണ് ഗ്രാമ സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി (Gram Sumangal Rural Postal Life Insurance Scheme).

ഗ്രാമീണ മേഖലയില്‍ താമസിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഗ്രാമ സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി (Gram Sumangal Rural Postal Life Insurance Scheme).

ഈ സ്കീമിന്‍റെ പ്രധാന നേട്ടം, എന്നുപറയുന്നത് പ്രതിദിനം വളരെ ചെറിയ തുക മാത്രമേ നിക്ഷേപിക്കേണ്ടതായുള്ളൂ എന്നതാണ്. അതായത് വെറും 95 രൂപ ദിവസേന നിക്ഷേപിച്ചാല്‍ സ്കീം അവസാനിക്കുമ്പോൾ നിങ്ങൾക്ക് 14 ലക്ഷം രൂപ ലഭിക്കും .

ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പദ്ധതി 1995ലാണ് ആരംഭിച്ചത്. ഈ സ്കീമിന് കീഴിൽ 6 വ്യത്യസ്ത ഇൻഷുറൻസ് സ്കീമുകൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിലൊന്നാണ് ഗ്രാമം സുമംഗൽ (Gram Sumangal). ആർക്കാണ് പോളിസി എടുക്കാൻ കഴിയുക എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഗ്രാമം സുമംഗൽ (Gram Sumangal) പോളിസി രണ്ട് കാലയളവിലേക്ക് ലഭ്യമാണ്.

ഇതിൽ 15 വര്‍ഷവും 20 വർഷവും ഉൾപ്പെടുന്നു. ഈ പോളിസി എടുക്കുന്ന വ്യക്തികള്‍ 19നും 45നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. 45 വയസ് പ്രായമുള്ളവര്‍ക്ക് 15 വർഷത്തേക്ക് ഈ സ്കീം എടുക്കാന്‍ സാധിക്കും.

English Summary: Gram Sumangal Rural Postal Life Insurance Scheme
Published on: 10 April 2021, 07:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now