വിവിധ സുഗന്ധവിളകളുടെ കൃഷിവ്യാപനത്തിന് കൃഷിവകുപ്പ് സഹായം നൽകുന്നു. കുരുമുളകിന് ഏക്കറിന് 8000 രൂപ, ഇഞ്ചി, മഞ്ഞൾ ഏക്കറിന് 5000 രൂപ, ജാതി, ഗ്രാമ്പൂ ഏക്കറിന് 18000 രൂപ എന്നിങ്ങനെയാണ് സഹായം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.കുരുമുളകു നഴ്സറി: കൊല്ലം, ആലപ്പുഴ, പാലക്കാട്, കോട്ടയം എന്നിവയൊഴികെ 10ജില്ലകളിൽ ഓരോ ചെറുകിട കുരുമുളക്...0ജില്ലകളിൽ ഓരോ ചെറുകിട കുരുമുളക് നഴ്സറി സ്ഥാപിക്കാൻ യൂണിറ്റൊന്നിന് 30,000 രൂപ സഹായം. അത്യുൽപാദന ശേഷി...അത്യുൽപാദന ശേഷിയുള്ള 50,000 തൈകൾ പ്രതിവർഷം ഉൽപാദിപ്പിക്കാനാകുന്ന നഴ്സറിക്കാണ് സഹായം.
കുരുമുളകു തോട്ടം:
കുരുമുളകുതോട്ടങ്ങളുടെ പുനരുജ്ജീവനത്തിന് നടീൽവസ്തുക്കൾ, കുമ്മായം, കാലിവളം, സസ്യസംരക്ഷണോപാധികൾl.കുരുമുളകുതോട്ടങ്ങളുടെ പുനരുജ്ജീവനത്തിന് നടീൽവസ്തുക്കൾ, കുമ്മായം, കാലിവളം, സസ്യസംരക്ഷണോപാധികൾ, ജൈവനിയന്ത്രണകാരികൾ എന്നിവയ്ക്കായി ഏക്കറിന് 4000 രൂപ സഹായം.
കുരുമുളകുകൃഷി വികസനം:
ഇടുക്കി ജില്ലയിൽ കുരുമുളകുകൃഷി വ്യാപനത്തിന് ഏക്കറിന് 8000 രൂപയും നാടൻ ഇനങ്ങളുടെ പ്രദർശനത്തോട്ടങ്ങൾ സ്ഥാപിക്കാൻ യൂണിറ്റൊന്നിന് 10,000 രൂപ സഹായം. പരിപോഷകങ്ങൾക്ക് ഏക്കറിന് 2160 രൂപയും ദ്രുതവാട്ടം നിയന്ത്രിക്കാന്‍ മരുന്നുതളിക്ക് 4000 രൂപയും നൽകും. കുരുമുളകുസമിതികളുടെ പ്രവർത്തനങ്ങൾക്ക് 25,000 രൂപ.