Updated on: 9 December, 2022 10:50 AM IST

1. കൃഷി, കര കൗശല, പരമ്പരാഗത രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് 15 ലക്ഷം വരെ ഗ്രാൻ്റ് നൽകി കേരള സ്റ്റാർട്ടപ്പ് മിഷൻ. പദ്ധതിയിലൂടെ ഒട്ടേറെ സംരഭങ്ങൾ വിജകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കേട്, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റാർട്ടപ്പ് മിഷനുകൾ ഉണ്ട്. കണ്ണൂരിൽ സ്വകാര്യ- പൊതു പങ്കാളിത്തത്തോടെ മൈസോൺ എന്ന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വെബ് സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ 19.68 Crore ഫണ്ട് വിതരണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക.

2. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി നീറിക്കോട് സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള കർഷക ഗ്രൂപ്പുകളുടെ പച്ചക്കറി കൃഷി ഉദ്ഘാടനം സഹകരണ ജോയിൻ്റ് രെജിസ്ട്രാർ സജീവ് കർത്ത നിർവഹിച്ചു. നീറിക്കോട് സഹകരണ ബാങ്കിന് കീഴിലുള്ള അങ്ങാടിക്കടവ് പഴം, പച്ചക്കറി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്.ബാങ്ക് പ്രസിഡന്റ്‌ ജോളി പൊള്ളയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു. 

3. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റിന്റെ (NABARD) ചെയര്‍മാനായി തിരുവന്തപുരം സ്വദേശിയായ ഷാജി കെ വി നിയമിതനായി. നബാർഡിൻ്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി 2020 മെയ് 21 മുതൽ പ്രവർത്തിച്ചിട്ടുണ്ട്. കൃഷിയിൽ ബിരുദാന്തര ബിരുദധാരിയാണ് അദ്ദേഹം. Indian institute of management - ൽ നിന്നും പബ്ലിക്ക് പോളിസിയിൽ പിജിഡിഎം ഉം നേടിയിട്ടുണ്ട്. നബാർഡിൽ വരുന്നതിന് മുമ്പ് 26 വർഷം വിവിധ വകുപ്പുകളിൽ ജോലി ചെയ്തിട്ടുണ്ട്.

4. ക്ഷീര കർഷകർക്ക് പിന്തുണ ഉറപ്പാക്കുന്നതിനായി ഇൻസെന്റിവ് നൽകുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. 2021 ലെ ക്ഷീരകർഷക അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യവേയാണ്ഇക്കാര്യം വ്യക്തമാക്കിയത്. ആകെ 28 കോടി രൂപ ഇതിനായി മാറ്റി വെച്ചിട്ടുണ്ടെന്നും, 130 കോടി രൂപ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ക്ഷീരമേഖലയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ധാരാളം കർഷകർ കേരളത്തിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി. കെ പ്രശാന്ത് എം എൽ എ അധ്യക്ഷനായി.


5. വരാന്‍ പോകുന്ന വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ ജൈവ തണ്ണിമത്തന്‍ തോട്ടങ്ങള്‍ ഒരുക്കി പന്തളം തെക്കേക്കര. മൂന്ന് ഹെക്ടര്‍ വരുന്ന തരിശുഭൂമികളില്‍ തണ്ണിമത്തന്‍ തോട്ടങ്ങള്‍ ഒരുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. ഏറെ വിഷപൂരിതമായി വിപണിയില്‍ ലഭിക്കുന്ന തണ്ണിമത്തന്‍ ജൈവരീതിയില്‍ തന്നെ ഉത്പാദിപ്പിച്ച് തദ്ദേശീയമായി വിപണനം നടത്തുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

6. കണ്ടല്‍കാടിന്റെ തണുപ്പും ശുദ്ധമായ വായുവും കുളിര്‍ കാറ്റുമേകി ജൈവ വൈവിദ്ധ്യത്തിന്റെ മാതൃകയാവുകയാണ് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍വനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടുവരുന്ന പീക്കണ്ടല്‍, വള്ളിക്കണ്ടല്‍, കരക്കണ്ടല്‍, എഴുത്താണിക്കണ്ടല്‍, കണ്ണാമ്പൊട്ടി തുടങ്ങി ഒന്‍പതോളം ഇനങ്ങളിലുള്ള വിവിധ കണ്ടല്‍ ചെടികളാണ് ഇവിടെയുള്ളത്. കൃഷി വകുപ്പ് മുന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ആര്‍. അനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തണ്ണീര്‍വനം വികസിപ്പിച്ചത്. വില്ലേജ് ഫാം ടൂറിസവും ഇവിടെ നടപ്പാക്കുന്നുണ്ട്. കണ്ടല്‍ചെടികള്‍ക്കൊപ്പം ജലാശയങ്ങളില്‍ മത്സ്യകൃഷിയും ഇടകലര്‍ത്തി സമ്മിശ്ര കൃഷിയാണ് ചെയ്തുവരുന്നത്. ആവശ്യക്കാര്‍ക്ക് സൗജന്യമായി കണ്ടല്‍ തൈകളും വിതരണം ചെയ്യുന്നുണ്ട്.

7. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ മേസ്തിരിപ്പട്ടിയിലെ ഗാക് ഫ്രൂട്ട് കർഷകനായ ജൂഡ് മോൻ്റെ കൃഷിയിടത്തിലെ വിളവെടുപ്പ് ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മനാഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സാബു പണിക്കശ്ശേരി, കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കോർഡിനേറ്റർ MP വിജയൻ പള്ളിയാക്കൽ, കൃഷി അസിസ്റ്റൻ്റ് മാരായ SK. ഷിനു ,KV. വിനോദ് ലാൽ, MS. നാസർ, ജോസഫ് കുരിശു മൂട്ടിൽ തുടങ്ങിയവർ സന്നിഹിതരായി. പ്രവാസി ജീവിതത്തിനു ശേഷം മടങ്ങിയെത്തി ഗാക്ക് ഫ്രൂട്ട് കൃഷിയിൽ സജീവമാണ് ജൂഡ് മോൻ.

8. വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫാം പ്ലാൻ അധിഷ്ടിത കൃഷി വികസനം ലക്ഷ്യം വെച്ച് കൊണ്ട് നടപ്പിലാക്കുന്ന പൊക്കാളി നെല്ല് - താറാവ് - മത്സ്യം സംയോജിത കൃഷി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായും, ഗൈഡൻസ് നൽകുന്നതിനുമായും വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ Dr. ദീപ തോമസ് നായരമ്പലം എടവനക്കാട് പള്ളിപ്പുറം കൃഷിഭവനുകളിലെ ഫീൽഡ് സന്ദർശിച്ചു. 

9. സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. ഇ ഹെല്‍ത്ത് രൂപകല്പ്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ലഭ്യമായ വിവരങ്ങള്‍ തത്സമയം ആരോഗ്യ വകുപ്പിനറിയാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കാനും സഹായിക്കുന്നു. 

10. തിരുവന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ആറ് വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ഇ -ഓഫീസ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി. കെ പ്രശാന്ത് എം. എല്‍. എ നിര്‍വഹിച്ചു. ഇതോടെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ -ഓഫീസ് സേവനം ലഭ്യമായ ജില്ലയിലെ ആദ്യ മണ്ഡലമായി വട്ടിയൂര്‍ക്കാവ് മാറി. ആറ് ലക്ഷത്തി നാലായിരം രൂപയാണ് MLA SDF ഇതിനായി ചെലവിട്ടത്. വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി മേയര്‍ പി. കെ രാജു, അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജെ . അനില്‍ ജോസ്, തഹസീല്‍ദാര്‍ ഷാജു എം. എസ്, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. 


11. സസ്യ പ്രജനന മാർഗങ്ങൾ, വിവിധ തരം കംപോസ്റ്റുകൾ, പച്ചക്കറി കൃഷി, വിളകളുടെ കീട രോഗ നിയന്ത്രണം, വിളകളിലെ പോഷകങ്ങളുടെ അഭാവങ്ങൾ എന്നീ വിഷയങ്ങളിൽ ഡിസംബർ 15, 16, 17 തീയതികളിലായി വെള്ളായണി കാർഷിക കോളേജിൽ വെച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് Rs. 1000 രൂപ. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേറ്റ് നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ പേരും ഫോൺ നമ്പരും 95 39 11 51 17 എന്ന നമ്പറിലേക്കൊ, tssvellayani@kau.in എന്ന ഇമെയിലിലേക്ക് അയക്കുകയോ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 95 39 11 51 17 എന്ന നമ്പറിൽ വിളിക്കുക.


12. കാർഷിക മേഖലയിൽ റാബി വിതയ്ക്കലിന് ശക്തമായ തുടക്കമിട്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. എന്നിരുന്നാലും, അപ്രതീക്ഷിതമായ മഴ കാരണം ഖാരിഫ് ഉൽപാദനത്തിൽ ഇന്ത്യ മിതത്വം പ്രതീക്ഷിക്കുന്നു. ആദ്യത്തെ മുൻകൂർ എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യയുടെ മൊത്തം ഖാരിഫ് വിള ഉൽപ്പാദനം മുൻ ഖാരിഫ് വിള വർഷത്തേക്കാൾ കുറഞ്ഞതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ വിതച്ചതിനേക്കാൾ 6.8 ശതമാനം കൂടുതലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.


13. കേരളത്തില്‍ ഡിസംബര്‍ 10 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

English Summary: Grant up to 15 lakhs for traditional start-ups
Published on: 08 December 2022, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now