കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം 25000 ത്തിൽപ്പരം ബൂത്തുകളിലായി രണ്ടര കോടി ജനങ്ങളാണ് തെരഞ്ഞടുപ്പിന്റെ ഭാഗമാവുന്നത്. ഈ പ്രക്രിയയില്‍ മാത്രം 5000 ടണ്ണില്‍ കൂടുതല്‍ മാലിന്യങ്ങള്‍ ശ്രഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുടേതാണ്.
ഇങ്ങനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ട പാലനത്തെ ഉയര്‍ത്തിക്കാണിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് തയ്യാറാക്കേണ്ടത്. ക്രിയാത്മകമായ മികച്ച വീഡിയോകള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കി ജില്ലാ തലത്തില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുന്നതുമായിരിക്കും.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍:
സ്‌കൂള്‍ വിദ്യാര്‍ഥികളും, കോളേജ് വിദ്യാര്‍ഥികളുമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. രണ്ട് കാറ്റഗറിയിലും സമ്മാനങ്ങള്‍ ഉണ്ടായിരിക്കും, പരമാവധി രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് തയ്യാറാക്കേണ്ടത്, ഒറ്റയ്‌ക്കോ ഗ്രൂപ്പായോ വീഡിയോ ചെയ്യാം.
ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍, ബോധവല്‍ക്കരണ സന്ദേശങ്ങള്‍ തുടങ്ങി ക്രിയേറ്റീവായ വ്യത്യസ്ഥ ആശയങ്ങള്‍ ഉപയോഗിക്കാം.
മികച്ച വീഡിയോ തിരഞ്ഞെടുക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ജില്ലാ ശുചിത്വ മിഷനായിരിക്കും.
വീഡിയോകള്‍ 9645397403 ടെലഗ്രാം നമ്പറില്‍ ഏപ്രില്‍ 18 നകം അയച്ച് നല്‍കണം. സംശയങ്ങള്‍ക്ക് 9645397403.