പരസ്പരബന്ധമില്ലാത്ത പശിമ ഇല്ലാത്ത ചൊരിമണലിനെ കൃഷിക്കായി കിളച്ച് പരുവപ്പെടുത്തി അധ്വാനം ജീവിതശൈലി ആക്കിയ കഞ്ഞിക്കുഴിയിലെ കർഷകൻ മണ്ണിൽ ചവിട്ടിനിന്ന് വെല്ലുവിളിച്ച് ഇങ്ങനെ പറയും . കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ എന്തും വിളയും. ഇപ്പോഴിതാ കപ്പലണ്ടി വിളഞ്ഞു വിളവെടുപ്പുമായി. കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് കപ്പലണ്ടി കൃഷി ചെയ്തു തുടങ്ങിയത്, വിളവെടുക്കുമ്പോൾ പരീക്ഷണത്തിന് 100% വിജയം.
മണ്ണിൽ നിന്ന് ഉയർത്തി എടുക്കുന്ന ഓരോ ചെടിയിലും 25 കുറയാതെ കായ്ഫലം., വളർന്ന് താഴേക്ക് ഇറങ്ങുന്ന തണ്ടുകളിൽ , ഓരോ കണ്ടുമുട്ടുക ക്കിടയിലും മണ്ണ് കൂട്ടുക എന്നൊരു സമ്പ്രദായം കപ്പലണ്ടി കൃഷിയുണ്ട്, മണ്ണു കൂട്ടി ഇട്ട തണ്ടിൽ നിന്നും വേരിറങ്ങി അവിടെയും കപ്പലണ്ടി കൾ പാകമാകും... എത്രയധികം തണ്ടു മുട്ടുകളിൽ മണ്ണു കൂടുന്നുവോ അത്രയും വിളവു കിട്ടും എന്ന് സാരം., ഏതായാലും പരീക്ഷണ കൃഷി വിജയകരമായ അതിൻറെ സന്തോഷത്തിലാണ് ഭരണസമിതിയും, കൃഷി ഉപദേശക സമിതി അംഗം ജി ഉദയപ്പനും. വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് എം സന്തോഷ് കുമാർ നിർവ്വഹിച്ചു.