Updated on: 6 April, 2022 9:30 AM IST
ഭൂഗർഭജലം ഊറ്റുന്ന മദ്യ നിർമ്മാണശാലകൾ

പുതിയ മദ്യനയത്തിലൂടെ സർക്കാർ വഴിതുറന്ന മദ്യ- ബിയർ നിർമ്മാണ യൂണിറ്റുകൾ വൻതോതിൽ ഭൂഗർഭജലം ഊറ്റുന്ന അവസ്ഥ നിലവിലുണ്ട്.2019ൽ സർക്കാർ അനുമതി നൽകിയതിനു ശേഷം പിന്മാറിയ 3 ബ്രൂവറികൾക്കും(വൈൻ ബിയർ നിർമ്മാണം) ഒരു ഡിസ്റ്റിലറിക്കും (മദ്യ നിർമ്മാണം) മാത്രമായി മാസം 170 ലക്ഷം ലിറ്റർ വെള്ളം വേണം എന്നാണ് കണക്കാക്കുന്നത്.

Liquor and beer production units, which have been opened by the government through the new liquor policy, are in a state of massive groundwater leakage.

നിലവിൽ ഭൂരിഭാഗം മദ്യ- ബിയർ നിർമ്മാണ യൂണിറ്റുകളും ഭൂഗർഭ ജലമാണ് ഉപയോഗിക്കുന്നത്.ഒരു കിണറിൽനിന്ന് പതിനായിരം ലിറ്റർ ജലമാണ് ഒരു ദിവസം എടുക്കാൻ അനുമതിയുള്ളത്. മാസം 30000 കെയ്സ് മദ്യം ഉല്പാദിപ്പിച്ചാൽ മാത്രമേ ഒരു ഡിസ്റ്റിലറിക്ക് നഷ്ടമില്ലാതെ നിലനിൽക്കാൻ കഴിയുകയുള്ളൂ. ഇതിന് രണ്ട് ടാങ്കർ സ്പിരിറ്റും 15 ലക്ഷം ലിറ്റർ വെള്ളം വേണം. ഒരു ലിറ്റർ മദ്യം ഉല്പാദിപ്പിക്കാൻ രണ്ട് ലിറ്റർ വെള്ളം വേണം.

ബന്ധപ്പെട്ട വാർത്തകൾ: തിളങ്ങുന്ന മനോഹരമായ മുടിക്ക് 'ബിയർ' ടിപ്‌സുകൾ

സ്പിരിറ്റ് ചേരുവ കുറവായതിനാൽ ബിയറിന് കൂടുതൽ വെള്ളം വേണ്ടിവരുന്നു. കുപ്പികളും പ്ലാൻറുകൾ വൃത്തിയാക്കുന്നതിനും വെള്ളം കണ്ടെത്തേണ്ടി വരുന്നു. കുപ്പികൾ രാസ മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കിയാൽ രാസമാലിന്യങ്ങൾക്കും സാധ്യതയുണ്ട്.

ഒരു കിണറിൽ നിന്ന് 10000 ലിറ്റർ ജലം ഉപയോഗിക്കാൻ വ്യവസ്ഥ ഉള്ളപ്പോൾ ഈ അവസ്ഥ മറികടക്കാൻ നിയമവിരുദ്ധമായി ഒന്നിലധികം പമ്പുകൾ സ്ഥാപിച്ചാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ടാങ്കറുകളിൽ വെള്ളം എത്തിക്കുക ലാഭകരമല്ലാത്തതിനാൽ പുതിയ മദ്യ നിർമാണ ശാലകളും നിലവിലെ രീതി പിന്തുടരുവാൻ കാരണമാവുന്നു. ആദ്യന്തര മദ്യ ഉൽപാദനം നികുതി നേട്ടമുണ്ടാക്കുമെങ്കിലും തൊഴിൽ സാധ്യതകൾ ഒന്നും മദ്യ -ബിയർ നിർമ്മാണ യൂണിറ്റുകളിൽ പ്രതീക്ഷിക്കാനില്ല. ഒരു പ്ലാൻറ് പ്രവർത്തിപ്പിക്കാൻ പരമാവധി 40 ജീവനക്കാർ മാത്രമേ വേണ്ടി വരുകയുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ:ചെടികൾ നന്നായി വളരാൻ ഇനി ബിയറും ഉപയോഗിക്കാം: എങ്ങനെ എന്നല്ലേ?

2019 വിവാദത്തെത്തുടർന്ന് അനുമതി റദ്ദാക്കപ്പെട്ട കമ്പനികളുടെ പ്രതീക്ഷിച്ചിരുന്ന ജല ഉപയോഗം

  • പാലക്കാട് എലപ്പുള്ളി അപ്പോളോ ഡിസ്റ്റിലറിസ് ആൻഡ് ബ്രൂവറിസ്

  • വാർഷിക നിർമ്മാണ ശേഷി 5 ലക്ഷം ഹെക്ടർ ലിറ്റർ ബിയർ, വേണ്ടത് 5 കോടി ലിറ്റർ വെള്ളം

  • കണ്ണൂർ വാരത്തു ശ്രീധരൻ ബ്രൂവറി

  • 5 ലക്ഷം കെയ്സ് ബിയർ നിർമാണ ശേഷി, വേണ്ടത് 5.4 കോടി ലിറ്റർ വെള്ളം.

ബന്ധപ്പെട്ട വാർത്തകൾ: വിഷു റംസാൻ ഖാദി മേള ഇന്ന് തുടങ്ങും

English Summary: Groundwater taken by the distilled distilleries
Published on: 06 April 2022, 09:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now