സംസ്ഥാനത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവ പാലിച്ച് മാത്രമേ കുടിവെള്ളം വിതരണം ചെയ്യാവൂ എന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. സംസ്‌ഥാനത്ത് കുടിവെള്ള വിതരണത്തിന് പ്രത്യേക ലൈസന്‍സ് ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പുറത്തിറക്കി.
പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച്, ടാങ്കര്‍ ലോറികളിലും വാഹനങ്ങളില്‍ ഘടിപ്പിച്ച ടാങ്കിലും വിതരണം നടത്തുന്നവര്‍ നിശ്‌ചിത ലൈസന്‍സ് എടുക്കണം.
ടാങ്കർ ലോറികളിലും മറ്റു വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ടാങ്കിലും വിതരണം നടത്തുന്നവർ നിശ്ചിത ലൈസൻസ് എടുക്കണം. ഓരോ വാഹനത്തിന്റേയും നമ്പർ രേഖപ്പെടുത്തിയാണ് ലൈസൻസ് എടുക്കേണ്ടത്. വാടകയ്ക്ക് ഉപയോഗിക്കുന്നവയ്ക്കും ഇതു ബാധകമാണ്. കുടിവെള്ളം എന്ന് വാഹനങ്ങളിൽ എഴുതി പ്രദർശിപ്പിക്കണം. അല്ലാത്തവയിൽ മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളം എന്നാണ് രേഖപ്പെടുത്തേണ്ടത്. ലൈസൻസ് നമ്പറും പ്രദർശിപ്പിക്കണം. ക്ലോറിൻ ടെസ്റ്റ് കിറ്റും അത് ഉപയോഗിക്കാൻ അറിയുന്ന ഒരാളും വാഹനത്തിലുണ്ടാകണം. ടാങ്കറുകളുടെ ഉൾവശത്ത് അനുവദനീയ കോട്ടിംഗാണ് ഉപയോഗിക്കേണ്ടത്. ടാങ്കുകൾ ക്ലോറിനേറ്റ് ചെയ്തിരിക്കണം. വിതരണത്തിന് ഉപയോഗിക്കുന്ന ഹോസുകൾ, പമ്പുകൾ തുടങ്ങിയവയും അണുവിമുക്തമാക്കണം.
കുടിവെള്ളം ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കി വേണം വിതരണം ചെയ്യാൻ. ജല അതോറിറ്റി ഒഴികെയുള്ള സ്രോതസുകൾക്ക് എഫ്.ബി.ഒ ലൈസൻസ് വേണം. ലൈസൻസ് ഉള്ള ഇടങ്ങളിൽ നിന്ന് മാത്രമേ വെള്ളം ശേഖരിക്കാവൂ. സ്രോതസുകളിലെ ജലം സുരക്ഷിതമാണെന്ന് ആറു മാസത്തിലൊരിക്കൽ സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് വാങ്ങുകയും വേണം. വാഹനങ്ങളിലും അവയിൽ ഘടിപ്പിച്ച ടാങ്കറുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ്, കുടിവെള്ളം സുരക്ഷിതമാണെന്ന അംഗീകൃത ലാബ് റിപ്പോർട്ട്, ടാങ്കറിന്റെ ശേഷി, കോട്ടിംഗ് എന്നിവയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ സാക്ഷ്യപത്രം തുടങ്ങിയ രേഖകൾ ഉണ്ടായിരിക്കണം.
സ്രോതസിന്റെ ലൈസൻസ്, വിവരങ്ങൾ, വിതരണം നടത്തുന്ന സ്ഥലങ്ങൾ, ശുചിത്വം സംബന്ധിച്ച രേഖകൾ എന്നിവയും വാഹനത്തിൽ സൂക്ഷിക്കണം. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ ലൈസൻസുള്ള വിതരണക്കാരിൽ നിന്ന് മാത്രം വെള്ളം വാങ്ങാൻ ഉപഭോക്താക്കളും ശ്രദ്ധിക്കണം.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഫ്‌ളാറ്റുകൾ, ആശുപത്രികൾ, വീടുകൾ, കുടിവെള്ളം ആവശ്യമുള്ള മറ്റു സംരംഭകർ എന്നിവർ വിതരണക്കാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം. സ്രോതസ്, വാങ്ങുന്ന വെള്ളത്തിന്റ അളവ്, വിതരണക്കാരന്റെ ലൈസൻസ് വിവരങ്ങൾ, കരാറിന്റെ പകർപ്പ് എന്നിവയും സൂക്ഷിക്കണം. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ ബന്ധപ്പെടാം.