Updated on: 5 June, 2023 8:08 PM IST
ലക്ഷം വൃക്ഷം ലക്ഷ്യം പദ്ധതിയുമായി ഗുരുവായൂര്‍ നഗരസഭ

തൃശ്ശൂർ: പരിസ്ഥിതിയെ സംരക്ഷിക്കാൻ ലക്ഷം വൃക്ഷം ലക്ഷ്യം പദ്ധതിയുമായി ഗുരുവായൂർ നഗരസഭ. സാമൂഹ്യ വനവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായാണ് ലക്ഷം വൃക്ഷം ലക്ഷ്യം പദ്ധതി പ്രാവർത്തികമാക്കുന്നത്.

ഇരുപതിനായിരം വൃക്ഷത്തൈകളാണ് സാമൂഹ്യ വനവത്ക്കരണത്തിന്‍റെ ഭാഗമായി നഗരസഭാ പ്രദേശങ്ങളില്‍ നടുന്നത്. പ്ലാവ്, നെല്ലി, റംബൂട്ടാൻ, പേര, മഞ്ചാടി, പൂപ്പരുത്തി എന്നിങ്ങനെയുള്ള വൃക്ഷത്തൈകളാണ് പദ്ധതിയുടെ ഭാഗമായി നടുക.

ബന്ധപ്പെട്ട വാർത്തകൾ: റൊട്ടി വൃക്ഷം ,കാർഷികവിജയവും... സാമ്പത്തിക പ്രാധാന്യവും.

ലക്ഷം വൃക്ഷം ലക്ഷ്യം പദ്ധതിയുടെ  ഉദ്ഘാടനം  സ്വവസതിയില്‍ പ്ലാവിന്‍തൈ നട്ടു നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു. 

നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷതയായി. സ്ഥിരം സമിതി അധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, എ സായിനാഥന്‍ മാസ്റ്റര്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്‍റ്  എഞ്ചിനീയര്‍ ടി എസ് അബി എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭയുടെ 43 വാര്‍ഡുകളിലും പരിസ്ഥിതി ദിനാചരണവും പ്രവര്‍ത്തനങ്ങളും നടത്തി.

English Summary: Guruvayur Municipal Corporation with a target of one lakh trees
Published on: 05 June 2023, 07:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now