കല്യാണ വീടുകളില്‍ നിന്നുള്ള മാലിന്യം ഒഴിവാക്കാന്‍വേണ്ടി കണ്ണൂരിലെ കടമ്പൂര്‍ പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത കല്യാണം.സാധാരണ 1000ആളുകള്‍ പങ്കെടുക്കുന്ന ഒരു സദ്യക്ക് പായസത്തിനും കുടിവെള്ളത്തിനുമായി രണ്ടായിരത്തിലധികം ഡിസ്‌പോസിബിള്‍ ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്, പ്ലേറ്റുകള്‍ വേറെയും. ഭക്ഷണത്തിനുശേഷം ഐസ് ക്രീമുണ്ടെങ്കില്‍ ഗ്ലാസുകളുടെ എണ്ണം ഇരട്ടിക്കും.
പഞ്ചായത്തിലെ 12-ാം വാര്‍ഡായ ആഡൂരിലാണ് ആദ്യവിവാഹം നടന്നത്. പഞ്ചായത്തിലെ ഹരിതകര്‍മസേനയുടെ സഹായത്തോടെയായിരുന്നു വിവാഹം.പഞ്ചായത്ത് രൂപവത്കരിച്ച സേനയില്‍ 11 അംഗങ്ങളാണുള്ളത്. എല്ലാവരും സ്ത്രീകള്‍. എല്ലാവര്‍ക്കും പ്രത്യേക യൂണിഫോമുണ്ട്. സദ്യക്കാവശ്യമായ കുപ്പിഗ്ലാസുകള്‍ ഇവര്‍ കൊണ്ടുവരും.2000 ഗ്ലാസുകളാണ് ഈ കല്യാണത്തിന് ഇവര്‍ എത്തിച്ചത്. ഐസ് ക്രീമിനായി കമുകിന്റെ പാളപ്ലേറ്റുകള്‍ വേറെയും. വീട്ടുകാര്‍ക്ക് ആവശ്യമാണെങ്കില്‍ സിറാമിക് പ്ലേറ്റുകള്‍ വേറെയും കൊണ്ടുവരും. കഴുകാനുള്ള ബുദ്ധിമുട്ടാണ് ആളുകളെ ഡിസ്േപാസബിള്‍ ഗ്ലാസുകളിലേക്ക് ആകര്‍ഷിക്കുന്നത്. ഇവിടെ ആ പ്രശ്‌നമില്ല. ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ തന്നെ ഇത് കഴുകും. വീട്ടുകാര്‍ ആവശ്യപ്പെട്ടാല്‍ സദ്യ വിളമ്പാനും ഇവര്‍ ഒരുക്കമാണ്.
സ്ത്രീകളുടെ ഒരു കൂട്ടായ്മയാണ് ഇത്. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലെത്തിക്കുന്നത് ഇവരാണ്. ഈ സേനയെ ഒരു സംരംഭകരാക്കി മാറ്റുകയാണ് ഇപ്പോള്‍ പഞ്ചായത്ത് ചെയ്തത്.ഇതുവഴി ഇവരുടെ വരുമാനം വര്‍ധിപ്പിക്കുകയും പഞ്ചായത്തിനെ മാലിന്യമുക്തമാക്കുകയുമാണ് ലക്ഷ്യം..ആളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഹരിതകല്യാണത്തിനായി പഞ്ചായത്തിന് പുറത്തു.പ്രവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറാണ്. ഫോണ്‍: 9847960725, 9544065607.
കടപ്പാട്: മാതൃഭൂമി