തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷൻ ഡിസംബർ മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ വായ്പകള്‍ക്ക് എടുക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
2010, 2017 എഡിഷനുകൾക്ക് ശേഷം 2020 ലെ കോവിഡ് കാലം മുതലുള്ള സ്‌കൂളുകളുടെ പ്രവർത്തന മികവാണ് മൂന്നാം എഡിഷന് പരിഗണിക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന സ്‌കൂളുകളിൽ നിന്നും തെരഞ്ഞൈടുക്കപ്പെടുന്ന 150 സ്‌കൂളുകൾക്ക് റിയാലിറ്റിഷോയിൽ പങ്കെടുക്കാം. അപേക്ഷയോടൊപ്പം സ്‌കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് മൂന്നു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോയും പ്രസന്റേഷനും നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: എല്ലാവര്‍ക്കും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ "ആമസോണ്‍ അക്കാദമി"
20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ. അവസാന റൗണ്ടിലെത്തുന്ന സ്‌കൂളുകൾക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. ആദ്യ റൗണ്ടിലെ സ്‌കൂളുകൾക്ക് 15000 രൂപ വീതം നൽകും. എൽ.പി മുതൽ ഹയർസെക്കന്ററി വരെയുള്ള സ്‌കൂളുകൾക്ക് പൊതുവായാണ് മത്സരം.
ബന്ധപ്പെട്ട വാർത്തകൾ: ഹർ ഘർ തിരംഗ: കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവർണ പതാകകൾ
പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, കോവിഡ് കാല പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് സ്‌കൂളുകളെ തെരഞ്ഞെടുക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട വിശദാംശങ്ങൾ ഒക്ടോബർ മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്നും അതിനായി സ്‌കൂളുകൾക്ക് തയ്യാറെടുപ്പ് നടത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.