1. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏകദേശം 9.1 ദശലക്ഷം വ്യക്തികൾക്ക് 5 കിലോ സൗജന്യ അരി നൽകാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു, സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യ അരി റേഷൻ പദ്ധതി തുടരും. നിലവിൽ തെലങ്കാനയിലെ 1.91 ദശലക്ഷം ബിപിഎൽ ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാർ പ്രതിമാസം 5 കിലോ അരി നൽകി വരുന്നുണ്ട്. ഈ പദ്ധതി ഡിസംബർ വരെ തുടരുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
2. വൈപ്പിൻ കരയിലെ പൊക്കാളി പാടങ്ങളിൽ നെല്ലിനും മത്സ്യ കൃഷിക്കുമൊപ്പം താറാവ് വളർത്തലിന് ഉള്ള സാധ്യത പ്രയോജനപ്പെടുത്താൻ പദ്ധതി നടപ്പിലാക്കുന്നു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്, എറണാകുളം ജില്ലാ പഞ്ചായത്ത് എന്നിവർ സംയുക്തമായാണ് പദ്ധതി ചെയ്യുന്നത്. ആദ്യ സംരംഭം കർഷകനായ അശോകൻ്റെ പാടത്ത് തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എ സാജിത് താറാവ് കുഞ്ഞുങ്ങളെ പാടത്തിനു മുകളിൽ പണികഴിപ്പിച്ച കൂട്ടിലേക്ക് കൈമാറി. വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ദീപ തോമസിൻ്റെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി
3. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് തിരുവിഴ പ്രദേശത്തെ ഇലഞ്ഞിയിൽ പാടത്ത് വിളഞ്ഞ അരി വിപണിയിലിറങ്ങി.തിരുവിഴ ദേവസ്വം ഫാം ടൂറിസം കേന്ദ്രത്തിലും സമീപത്തുമുള്ള പരമ്പരാഗത കർഷകരും വിളയിച്ച അരിയാണ്. വിഷം കലരാത്ത ഈ അരി തവിട് കളയാതെയാണ് സംസ്കരിച്ച് എടുത്തത്.സ്വന്തം നാട്ടിലെ അരി സ്വന്തം നാടിൻ്റെ പേര് നൽകിയാണ് കർഷകർ വിപണിയിലിറക്കിയത്.
4. പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോടിലെ ഉദയൻ എന്ന കർഷകൻ്റ കൃഷിയിടത്തിൽ വിളഞ്ഞ ഔഷധ നെൽകൃഷിയുടെ വിളവെടുപ്പു തുടങ്ങി.ഗന്ധകശാല ,രക്തശാലി തുടങ്ങിയ സുഗന്ധ ഔഷധനെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. എറണാകുളം CJM കോടതിയിലെ ജീവനക്കാരനാണ് ഉദയൻ.
6. കൊച്ചിന്‍ ഫ്ലവര്‍ ഷോയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു. അഞ്ഞൂറിലേറെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നായി അമ്പതിനായിരത്തോളം പുഷ്പങ്ങളും ചെടികളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കയര്‍ ബോര്‍ഡ്, കോക്കനട്ട് ഡെവലപ്പ്മെന്റ് ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ട്.
7. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള അഗ്രോ ഫുഡ് പ്രോ 2023 മേള, ഫെബ്രുവരി നാല് മുതൽ ഏഴ് വരെ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കും. കാര്‍ഷികാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദര്‍ശനവും വിപണനവുമാണ് മേളയിലുണ്ടാവുക. 160ഓളം സ്റ്റാളുകൾ മേളയിൽ സജ്ജീകരിക്കും.
8. ജലജീവന്‍ മിഷന്‍ പദ്ധതിയി വഴി 2025 ഓടെ തിരുവനന്തപുരം ജില്ലയില്‍ 6.86 ലക്ഷം ഗ്രാമീണകുടുംബങ്ങളില്‍ കുടിവെള്ളമെത്തുമെന്ന് ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയില്‍ ഇതുവരെ 50.67 ശതമാനം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്കിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന ജില്ലാതല അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
9. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള 2022-23 സാമ്പത്തിക വര്‍ഷം രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി എന്നിവയ്ക്ക് തുറസ്സായ സ്ഥലത്ത് കൃത്യതാ കൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു. തുള്ളിനന സൗകര്യത്തോടുകൂടിയുള്ള കൃഷി, പ്ലാസ്റ്റിക് മള്‍ച്ചിംഗ് എന്നീ ഘടകങ്ങള്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്കാണ് ധനസഹായം നല്‍കുക. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി കൃഷിയിടം സ്ഥിതി ചെയ്യുന്ന പരിധിയിലെ കൃഷിഭവനുമായോ ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായോ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് shm.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
10. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിയ്ക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ക്ഷീരഗ്രാമം പദ്ധതി ആരക്കുഴ പഞ്ചായത്തിലും നടപ്പിലാക്കുന്നു. പാൽ ഉൽപാദനം വർദ്ധിപ്പിക്കുക, ക്ഷീര കർഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നമനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.2022-23 വർഷത്തിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ 20 ഗ്രാമപഞ്ചായത്തുകളിൽ ഒന്നായാണ് ആരക്കുഴ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.
11. 2022-23 സംസ്ഥാന ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു. ക്ഷീരകർഷകർ, ക്ഷീരസഹകരണ സംഘങ്ങൾ, മിൽമ, മൃഗസംരക്ഷണ വകുപ്പ്, KDFWF, KLDB മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികളാണ് പരിഗണിക്കുന്നത്. പരാതികൾ ജനുവരി 25ന് മുൻപായി ക്ഷീരവികസന വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, രണ്ടാംനില, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്,പി.ഒ വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവങ്ങൾക്ക് 7 3 0 6 5 5 9 3 9 4
12. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ മാനുവൽ നിർവഹിച്ചു. വനിതാവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും റേഷൻ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷകർക്ക് കാലിത്തീറ്റ കൈപ്പറ്റാം. മുളവുകാട് ഗ്രാമപഞ്ചായത്തിലെ പനമ്പുകാട് വെറ്ററിനറി സബ് സെന്ററിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അധ്യക്ഷത വഹിച്ചു.
13. റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കേരള റബ്ബർ ലിമിറ്റഡ് എന്ന കമ്പനി ഇന്റേൺസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവിരങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റ് kcmd.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 26ന് വൈകിട്ട് അഞ്ചു മണി.
14. ഗോതമ്പ് കൃഷിയിൽ വിജയം നേടി ഷാർജ്ജ. 400 ഹെക്ടറിൽ കൃഷി ചെയ്ത ഗോതമ്പ് 2 മാസത്തിനകം വിളവെടുക്കും. വളർച്ചയുടെ ഘട്ടങ്ങൾ ഷാർജ്ജ ഭരണാധികാരി ഡോ. ഷെയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ടെത്തി വിലയിരുത്തി
15. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ, കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.