Updated on: 4 December, 2020 11:19 PM IST
ശമ്പളം ലഭിക്കുന്ന ജോലികളും സൂക്ഷ്മ സംരംഭങ്ങൾ വഴി ലഭിക്കുന്ന ജോലികളും വരുമാനവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.


സർക്കാരിന്റെ 100 ദിന പ്രവർത്തനങ്ങളുടെ ഭാഗമായി 5000 തൊഴിലവസരങ്ങൾ എല്ലാ ജില്ലകളിലും സൃഷ്ടിക്കപ്പെടുന്നു. അതിനൊപ്പം എറണാകുളം ജില്ലയിലും അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിനായി കുടുംബശ്രീയുടെ കീഴ്‌ഘടകങ്ങളായ CDS , ADS വഴി കുടുംബശ്രീ അംഗങ്ങൾക്കു ലഭിച്ച തൊഴിലിന്റെയും അല്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾ കൂട്ടായി നടത്തുന്ന സംരംഭങ്ങളുടെ വിവരങ്ങളും ശേഖരിക്കാനായി അറിയിപ്പ് നൽകിക്കഴിഞ്ഞു. അറിയിപ്പിന്റെ പൂർണ്ണ രൂപം.

പ്രിയമുള്ളവരേ.... സർക്കാരിന്റെ 100 ദിന പ്രവർത്തനങ്ങളുടെ ഭാഗമായി 5000 തൊഴിലവസരങ്ങൾ നമ്മുടെ ജില്ലയിൽ സൃഷ്ടിക്കേണ്ടതുണ്ട്. ആയതിനായി എല്ലാ CDS കളിലും 2020 സെപ്തംബർ 1 മുതൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും തൊഴിൽ ലഭിക്കുന്ന ആളുകളുടെ വിശദാംശങ്ങളും നമുക്ക് വളരെ കൃത്യതയോടെ document ചെയ്യേണ്ടതുണ്ട്. ശമ്പളം ലഭിക്കുന്ന ജോലികളും സൂക്ഷ്മ സംരംഭങ്ങൾ വഴി ലഭിക്കുന്ന ജോലികളും വരുമാനവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. സെപ്തംബർ 1 മുതൽ നവംബർ 30 വരെ ഇത്തരത്തിൽ ലഭ്യമായ തൊഴിലുകളുടെ താഴെ ചേർക്കുന്ന വിശദാംശങ്ങൾ എല്ലാവരും കൃത്യമായി CDS കളിൽ നിന്ന് ശേഖരിച്ച് സൂക്ഷിക്കേണ്ടതാണ്. നഗര പ്രദേശങ്ങളിൽ കമ്യൂണിറ്റി ഓർഗനൈസർമാരുടെ സഹായം ഉപയോഗപ്പെടുത്താവുന്നതാണ്. അവർക്ക് വിശദമായ ക്ലാസ്സ് നൽകിയിട്ടുള്ളതാണ്.
1. സംരംഭകരുടെ / ജോലി കിട്ടിയവരുടെ പേര് വിവരം
2. പ്രായം
3. ആൺ / പെൺ
4. ഫോൺ നമ്പർ
5. ആധാർ കാർഡ് നമ്പർ
6. CDS രജിസ്ടേഷൻ നമ്പർ 1 തീയതി
7. CDS രജിസ്ട്രേഷന്റെ പകർപ്പ്
8. സംരംഭത്തിന്റെ ഫോട്ടോ
9. ലോൺ വിശദാംശങ്ങൾ ... എവിടുന്നെല്ലാം .... എത്ര
10. ആകെ മുടക്കു മുതൽ
11. സംരംഭം തുടങ്ങിയ തീയതി
12. സംരംഭത്തിന്റെ പേര്
13. തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സഹായം എന്തെങ്കിലും ഉണ്ടോ ?


ശമ്പളം ലഭിക്കുന്ന ജോലി സംബന്ധിച്ച് താഴെ ചേർത്തുന്നവ വേണം


1 . പേര്
2. പ്രായം
3. ആധാർ നമ്പർ
4. വിദ്യാഭ്യാസ യോഗ്യത
5. ജോലി ലഭിച്ച സ്ഥാപനം
6. എന്നു മുതൽ ജോലി ലഭിച്ചു
7. എത്ര രൂപ ശമ്പളം ലഭിക്കുന്നു
8. കുടുംബശ്രീ അംഗമാണോ കുടുംബാംഗമാണോ

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീയില്‍ 50000 തൊഴിലവസരങ്ങള്‍

#Kudumbasree#Kerala#Employment#100days#Krishi

English Summary: Have you got a job / venture through Kudumbasree? If so, report this information to the CDS.-kjoct1720kbb
Published on: 17 October 2020, 06:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now