Updated on: 28 November, 2023 11:34 PM IST
മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ക്യാമ്പ് കുതിരകള്‍ക്ക് ആരോഗ്യസാക്ഷ്യപത്രം നിര്‍ബന്ധം

കൊല്ലം: കുതിരകളുടെ പ്രദര്‍ശനത്തിനും പൊതുസവാരിക്കും ആരോഗ്യസാക്ഷ്യപത്രം കര്‍ശനമാക്കി മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാനത്താദ്യമായി ക്യാമ്പ് സംഘടിപ്പിച്ചാണ് ആരോഗ്യപരിശോധനയും സാക്ഷ്യപത്ര വിതരണവും നടത്തിയത്. ആശ്രാമം മൈതാനത്ത് നടത്തിയ പ്രത്യേക ക്യാമ്പിലൂടെ 40 കുതിരകള്‍ക്കാണ് നിയമാനുസൃത സാക്ഷ്യപത്രം ലഭ്യമാക്കിയത്.

എല്ലാവിധ ആരോഗ്യപരിശോധനയും വിദഗ്ധരടങ്ങുന്ന സംഘം നടത്തിയാണ് ലൈസന്‍സും നല്‍കിയത്. ഉയരം, ഭാരം, ശരീരഘടന, നിറം എന്നിവ രേഖപ്പെടുത്തി. സമഗ്ര ആരോഗ്യപരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ അയച്ചിട്ടുമുണ്ട്.

മൈക്രോസ്‌കോപ്പ്, എക്‌സ്‌റേ, ടെലിവെറ്ററിനറി യൂണിറ്റ്, മൊബൈല്‍ സര്‍ജറി യൂണിറ്റ്, തത്സമയ രക്തപരിശോധന, കുളമ്പു പരിശോധന, പരാദ പരിശോധന സ്‌കാനിങ് എന്നിവയാണ് നടത്തിയത്. വിവിധ ഇനങ്ങളിലുള്ള റൈഡുകള്‍ നടത്താന്‍ പാകത്തില്‍ സീറ്റും ബെല്‍റ്റുകളും ഉള്‍പ്പെടെയുള്ള ഉപാധികളോടെയാണ് കുതിരകളെ ഉടമസ്ഥര്‍ സ്ഥലത്തെത്തിച്ചത്. 12 അംഗ മൃഗചികിത്സക സംഘമാണ് വിലയിരുത്തല്‍ നടത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍, വെറ്ററിനറി സര്‍ജന്‍മാരായ സജയ് കുമാര്‍, ഷീജ, കിരണ്‍ ബാബു, ഗീതാറാണി, ചിഞ്ചു ബോസ്, ആര്യ സുലോചനന്‍, സേതു ലക്ഷ്മി, ഫീല്‍ഡ് ഓഫീസര്‍മാരായ നിഹാസ്, കൃഷ്ണകുമാര്‍, റിജു തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Health certificate is mandatory for special camp horses of animal welfare dept
Published on: 28 November 2023, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now