Updated on: 4 December, 2020 11:20 PM IST

ഇനി മുതൽ കൊതുക് പരത്തുന്ന രോഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് (health insurance) പരിരക്ഷ ലഭിക്കും. ചിക്കന്‍, ഗുനിയ, ഡെങ്കിപ്പനി, മലേറിയ എന്നീ കൊതുക് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക.
ഇതുമായി ബന്ധപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷൂറന്‍സ് ഉൽപ്പന്നങ്ങൾക്കായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ IRDA പുറത്തിറക്കി. ഈ രോഗങ്ങള്‍ക്കൊപ്പം ഫൈലേറിയ, കരിമ്പനി, സിക്ക വൈറസ്,, ജപ്പാനീസ് ജ്വരം എന്നിവയ്ക്കും പരിരക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇതില്‍ ഒന്നോ അതോ ഒന്നില്‍ കൂടുതലോ എണ്ണങ്ങള്‍ ഒരുമിച്ചോ പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. 15 ദിവസത്തെ വെയിറ്റിംഗ് പിരീഡാണ് ഇത്തരം പോളിസികള്‍ക്ക് ഉണ്ടാകുക. കൊവിഡിന് വേണ്ടിയുള്ള ഇന്‍ഷൂറന്‍സ് നേരത്തെ കമ്പനികള്‍ പുറത്തിറക്കിയിരുന്നു.

ഇതിന് ചുവടുപിടിചച്ചാണ് ഈ കൊതുകു ജന്യ രോഗങ്ങളും ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഭാഗമാകുന്നത്. 15 ദിവസത്തെ ഇന്‍ഷൂറന്‍സ് പിരീയഡ് തന്നെയായിരുന്നു കൊവിഡ് പരിരക്ഷയ്ക്കും ഉണ്ടായിരുന്നത്. ഇത്തരം ഇന്‍ഷൂറന്‍സുകളുടെ പ്രീമിയം കുറഞ്ഞ നിരക്കിലായിരിക്കണമെന്നും രാജ്യത്താകെ ഒരു നിരക്ക് മാത്രമേ ഈടാക്കാവുവെന്ന് കമ്പനികള്‍ക്ക് IRDA നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

"കോവിഡ് രക്ഷക്" എന്ന പേരിൽ ഒരു One Time Benefit ഇൻഷുറൻസ് പ്ലാൻ -COVID Life Insurance: Premium, Benefits of Corona Rakshak Policy

#krishijagran #kerala #healthinsurance #mosquitoborn #diseases

English Summary: Health insurance cover for mosquito-borne diseases; More details here
Published on: 17 November 2020, 06:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now