പ്രായമായതു കൊണ്ട് മെഡി ക്ലെയിം പോളിസികൾ എടുക്കാനാകില്ല എന്ന ചിന്ത വേണ്ട. മുതിര്‍ന്ന പൗരൻമാര്‍ക്കും ഇൻഷുറൻസ് സംരക്ഷണം നൽകുന്ന വിവിധ പോളിസികൾ ഇൻഷുറൻസ് കമ്പനികൾ അവതരിപ്പിയ്ക്കുന്നുണ്ട്
60 വയസ് കഴിഞ്ഞു. ഇനി ആരോഗ്യ ഇൻഷുറൻസ് പോളിസി കിട്ടില്ലെന്നാണോ കരുതിയത്. പ്രായമുള്ളവര്‍ക്കും മെഡി ക്ലെയിം പോളിസികൾ ലഭ്യമാണ്. ഇൻഷുറൻസ് കമ്പനികൾ ഇത്തരം പോളിസികൾ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യമെങ്കിൽ സംരക്ഷണം നൽകുന്ന നിരവധി പോളിസികളുമുണ്ട്. പ്രത്യേക സീനിയര്‍ സിറ്റീസൺ പോളിസികളാണിവ.
60 മുതൽ 74 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഈ പോളിസികളിൽ അംഗങ്ങളാകാം. രഞ്ചു ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിയ്ക്കും. 25,000 രൂപ മുതൽ പ്രീമിയം നൽകി ഇത്തരം പോളിസികൾ എടുക്കാൻ ആകും. വാര്‍ദ്ധക്യ കാലത്തെ ചികിത്സാച്ചെലവുകൾ നേരിടാൻ ഈ പോളിസികൾ പ്രയോജനപ്പെടുത്താം.
ആദായ നികുതി നൽകുന്നവര്‍ക്ക് ഇൻഷുറൻസ് പോളിസി ഇളവുകളും ലഭ്യമാകും. അപ്പോളോ മ്യൂണിച്ച് , ബജാജ് അലയൻസ്, സ്റ്റാര്‍ ഹെൽത്ത് തുടങ്ങിയ കമ്പനികൾ എല്ലാം തന്നെ മുതിര്‍ന്ന പൗരൻമാര്‍ക്കായി ഇത്തരം ഇൻഷുറൻസ് പോളിസികൾ അവതരിപ്പിയ്ക്കുന്നുണ്ട്.
സീനിയര്‍ സിറ്റീസൺസ് റെഡ് കാര്‍പ്പറ്റ്, സിൽവര്‍ ഹെൽത്ത് പ്ലാൻ തുടങ്ങി മിക്ക പ്ലാനുകൾക്കും 20,000 രൂപയിൽ ഏറെയാണ് പ്രീമിയം തുക. നിലവിലുള്ള രോഗങ്ങൾക്ക് കുറഞ്ഞ വെയിറ്റിങ് പീരിഡുള്ള നല്ല പോളിസികൾ നോക്കി തെരഞ്ഞെടുക്കാം. വാര്‍ദ്ധക്യ കാലത്തെ സാമ്പത്തിക പ്രാരാബ്ധങ്ങൾ കുറയ്ക്കാൻ ഇത്തരം പോളിസികൾക്കാകും.