ഡൽഹിയിൽ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടതിനാൽ 'യെല്ലോ' അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം. കനത്ത മഴയിലും ഇടിമിന്നലിലും ബുധനാഴ്ച ഡൽഹിയിലെയും ദേശീയ തലസ്ഥാന മേഖലയുടെയും പല ഭാഗങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നതിന് കാരണമായി. രാജ്യതലസ്ഥാനത്ത് പെയ്‌ത മഴ കടുത്ത ചൂടിൽ നിന്ന് അൽപ്പം ആശ്വാസം നൽകി. ബുധനാഴ്ച രാവിലെ 26 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില.
ഇന്ത്യൻ കാലാവസ്ഥ കേന്ദ്രത്തിന്റെ ഓദ്യോഗിക പ്രസ്താവനയനുസരിച്ച്, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഡൽഹി-എൻസിആറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഐഎംഡി 'യെല്ലോ' അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹി- എൻസിആറിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും, തീവ്രതയോടെയുള്ള ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു. അതേസമയം, ട്വിറ്ററിൽ പങ്കിട്ട നിരവധി ദൃശ്യങ്ങളിൽ ഡൽഹി-എൻസിആറിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തത് നഗരത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി.
ബന്ധപ്പെട്ട വാർത്തകൾ: 500 വാട്ടർ എടിഎമ്മുകൾ തുടങ്ങാനൊരുങ്ങി ഡൽഹി; ലക്ഷ്യം ശുദ്ധജല ലഭ്യത
Pic Courtesy: Pexels.com