സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒമ്ബതു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തില്‍ സംസ്ഥാനത്ത് 315 ക്യാമ്പുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 22,165 പേര്‍ ക്യാമ്പിൽ താമസിക്കുന്നുണ്ട്.ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പിലുള്ളത് വയനാട്ടിലാണ്. ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം ജില്ലാ കളക്ടർമാർക്കാണ് ശുദ്ധമായ വെള്ളം, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്
സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ 9446568222 സ്റ്റേറ്റ് ടോള്‍ ഫ്രീ നമ്ബര്‍ 1070, ജില്ലാ ടോള്‍ ഫ്രീ നമ്ബര്‍ 1077? സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 04712331639, 23333198 കാസര്‍കോട്: 9446601700, 0499-4257700 കണ്ണൂര്‍: 9446682300, 0497-2713266? വയനാട്: 9446394126, 04936-204151 കോഴിക്കോട്: 9446538900, 0495-2371002 മലപ്പുറം: 9383463212, 0483-2736320 പാലക്കാട്: 8301803282, 0491-2505309 തൃശ്ശൂര്‍: 9447074424, 0487-2362424 എറണാകുളം: 7902200400, 0484-2423513 ഇടുക്കി: 9383463036, 0486-2233111