Updated on: 18 July, 2024 3:21 PM IST
കാർഷിക വാർത്തകൾ

1. അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലായെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയുടെ തീരങ്ങളിൽ നാളെ 11.30 വരെ 2.6 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. കന്യാകുമാരി തീരത്ത്‌ നാളെ രാത്രി 11.30 വരെ 2.7 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. അറിയിപ്പിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

2. കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫാം, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫാം ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് (വ്യക്തിഗതമായോ / ഗ്രൂപ്പായോ) അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോം സിഡിഎസ്സില്‍ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0497 2702080 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

3. കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഘ്യത്തില്‍ ‘അലങ്കാര മത്സ്യകൃഷി’ എന്ന വിഷയത്തില്‍ ഈ മാസം 31 ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0487-2370773 എന്ന ഫോൺ നമ്പറിൽ ജൂലൈ 28 നു മുൻപായി രാവിലെ 10.00 മുതൽ വൈകിട്ട് 4.00 മണി വരെയുള്ള സമയങ്ങളിൽ ബന്ധപ്പെടേണ്ടതാണ്.

4. വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വിളകളിലെ രോഗ നിയന്ത്രണം എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഈ മാസം 20ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ സംഘടിപ്പിക്കുന്നു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങ് വിളകള്‍, സുഗന്ധവിളകള്‍, തോട്ടവിളകള്‍ എന്നിവയുടെ എല്ലാവിധ രോഗങ്ങളെയും നിയന്ത്രണ മാര്‍ഗങ്ങളെയും കുറിച്ച് വിദഗ്ധ പരിശീലനം നൽകുന്നു. താത്പര്യമുള്ളവർക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി 8891540778 എന്ന നമ്പറിൽ, പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടുക. പരിശീലന ഫീസ് 500 രൂപ.

English Summary: Heavy rain, Red alert in various districts.. more agriculture news
Published on: 15 July 2024, 03:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now