Updated on: 9 November, 2023 4:33 PM IST
heavy rain will continue in the state; A yellow alert has been announced

1. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല, എന്നാൽ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശമുണ്ട്.

2. കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയുടെ 2022 സീസണിന്റെ നഷ്ടപരിഹാര തുകയായ 94.28 കോടി രൂപയുടെ വിതരണോദ്ഘാടനവും 2023 സീസണിലെ പോളിസി വിതരണവും തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. വട്ടിയൂർക്കാവ് എം എൽ എ അഡ്വ. വി കെ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രണ്ട് കേന്ദ്രാവിഷ്‌കൃത ഇൻഷുറൻസ് പദ്ധതിയും, സംസ്ഥാനവിള ഇൻഷുറൻസ് പദ്ധതിയും ഉൾപ്പെടെ മൂന്ന് വിള ഇൻഷുറൻസ് പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും ഈ രണ്ടു പദ്ധതികളിലൂടെ കർഷകർക്ക് പരമാവധി ധനസഹായം സമയബന്ധിതമായി എത്തിക്കുകയാണ് ലക്ഷ്യമെന്നും പി പ്രസാദ് പറഞ്ഞു.

3. തിരുവനന്തപുരത്ത് നടന്ന കേരളീയത്തിൽ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബർ ഒന്നു മുതൽ ഏഴു വരെ കനകക്കുന്നിൽ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോർട്ട്, ഉൽപന്ന പ്രദർശന വിപണന സ്റ്റാളുകൾ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകർ സ്വന്തമാക്കിയത്. 'മലയാളി അടുക്കള' എന്നു പേരിട്ട ഫുഡ് കോർട്ടിൽ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉൽപന്ന പ്രദർശന വിപണന മേളയിൽ നിന്നും 48.71 ലക്ഷവും ലഭിച്ചു. കേരളീയം അവസാന ദിവസമായ നവംബർ ഏഴിനാണ് ഫുഡ്‌കോർട്ടിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് ലഭിച്ചത്. മാത്രമല്ല ലക്ഷക്കണക്കിന് പേർ സന്ദർശിച്ച ഫുഡ്‌കോർട്ടിലും വിപണന സ്റ്റാളിലും പൂർണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്‌ക്കരണം നടപ്പാക്കാൻ കഴിഞ്ഞതും നേട്ടമാണ്.

4. സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടിത സംവിധാനമായി ജൈവ കാർഷിക മിഷൻ രൂപീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൃഷിയെ മാത്രം ആശ്രയിച്ചുള്ള ഉപജീവനമാർഗം സ്വീകരിക്കുന്ന കർഷകർക്ക് കൃഷിയിടത്തിൽ നിന്നു പരമാവധി വരുമാനം ഉറപ്പാക്കി സാമ്പത്തിക ഭദ്രത നേടിയെടുക്കാൻ ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കു കഴിയുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൈവ കാർഷിക മിഷന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, കോഴി വളർത്തൽ, മത്സ്യ കൃഷി, തേനീച്ച കൃഷി, കൂൺകൃഷി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ, പ്രവാസികൾ എന്നിവരുടെ കൂട്ടായ്മയിലൂടെയും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ, സന്നദ്ധസംഘടനകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയും ലക്ഷ്യം കൈവരിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary: heavy rain will continue in the state; A yellow alert has been announced
Published on: 09 November 2023, 04:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now