Updated on: 31 May, 2024 4:01 PM IST
ഇന്നത്തെ പ്രധാനപ്പെട്ട കാർഷിക വാർത്തകൾ
  1. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മിൽ ബന്ധിപ്പിക്കാത്തവര്‍ക്ക് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മേ​യ് 31ന​കം പാ​ൻ ന​മ്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചിരിക്കണം. നി​ശ്ചി​ത തീ​യ​തി​ക്കുള്ളിൽ പാനും ആ​ധാ​റും ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഈടാക്കുന്നതിന്റെ ഇ​ര​ട്ടി തു​ക നി​കു​തി​യാ​യി ന​ൽ​കേ​ണ്ടി വ​രും. ആദായ നികുതി നിയമം അനുസരിച്ച് നിശ്ചിത സമയത്തിനകം പാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടിനിരക്കിലാകും TDS ഈടാക്കുക. ഉയര്‍ന്ന ഇടപാടുകളുടെ രേഖകള്‍ മെയ് 31നകം ഫയല്‍ ചെയ്യണമെന്ന് ബാങ്കുകള്‍, വിദേശ നാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങള്‍, ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ​​പോ​സ്റ്റ് ഓ​ഫി​സു​ക​ൾ തു​ട​ങ്ങി​യ​വ​​ർക്കും ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. നിശ്ചിത സമയത്തിനകം ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ വൈ​കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 1000 രൂ​പ വീ​തം പി​ഴ അടയ്‌ക്കേണ്ടി വരും. നിങ്ങളുടെ ആധാറും പാനും തമ്മിൽ നേരത്തെ ലിങ്ക് ചെയ്തിട്ടുള്ളതാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി www.incometax.gov.in ലിങ്കിൽ കയറി ക്വിക് ലിങ്ക്‌സിൽ നിന്ന് ആധാര്‍ സ്റ്റാറ്റസ് ചെക്ക് ചെയ്യാവുന്നതാണ്.
  1. കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. നാളെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ജൂൺ രണ്ടിന് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളും ദിവസങ്ങളും 

31-05-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്

01-06-2024 ഇൽ : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

02-06-2024 ഇൽ : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

മേൽപ്പറഞ്ഞ തീയതികളിൽ പറഞ്ഞിരിക്കുന്ന ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യത്തിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

  1. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ  മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്നും ഇതിനായി  ജില്ലാ-സംസ്ഥാന തലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി  അറിയിച്ചു. ജില്ലാ തലത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ചീഫ് വെറ്ററിനറി ഓഫീസർ കോർഡിനേറ്റർ ഉൾപ്പെടുന്ന ഒരു ദ്രുത കർമ്മ സേന രൂപീകരിക്കുന്നതിനും മുൻ വർഷങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ മുൻകരുതലായി മൃഗങ്ങളെ മാറ്റി പാർപ്പിക്കുവാൻ അനുയോജ്യമായ  സ്ഥലങ്ങൾ കണ്ടെത്തുന്നതിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കാലവർഷത്തെ തുടർന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങൾക്കും കൺട്രോൾ റൂം സംവിധാനം സഹായകരമാകും. വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകളുമായി താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ജില്ലകളിൽ  24 മണിക്കൂറും പ്രവൃത്തിക്കുന്ന കൺട്രോൾ റൂം നമ്പറുകൾ

തിരുവനന്തപുരം: 0471 2302643,0471 2330736

കൊല്ലം: 0474 2795076

പത്തനംതിട്ട: 0468 2270908

ആലപ്പുഴ: 0477 2252636

കോട്ടയം: 0481 2564623

ഇടുക്കി: 04862 221545

എറണാകുളം: 0484 2351264

തൃശൂർ: 0487 2424223

പാലക്കാട്: 9846077752

മലപ്പുറം: 0483 2736696 ,7907000922

കോഴിക്കോട്: 8921344036

വയനാട്: 04936 202729,04936 202229

കണ്ണൂർ: 0497 2700184

കാസർഗോഡ്: 0499 4224624

  1. ആഗോള വിത്ത് വ്യവസായത്തിന്റെ തന്നെ പ്രധാന സമ്മേളനത്തിന് നെതർലാൻഡ് സാക്ഷ്യം വഹിച്ചു. ഇൻ്റർനാഷണൽ സീഡ് ഫെഡറേഷൻ (ISF) ഉം ഡച്ച് നാഷണൽ ഓർഗനൈസിംഗ് കമ്മിറ്റി - പ്ലാന്റും ചേർന്ന് നെതർലാൻഡിലെ റോട്ടർഡാമിലാണ് "ISF വേൾഡ് സീഡ് കോൺഗ്രസ് 2024" സംഘടിപ്പിച്ചത്. ISF-ന്റെ 100-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇവന്റ് സംഘടിപ്പിച്ചത്. 2024 മെയ് 27 മുതൽ 29 വരെ മൂന്നു ദിവസങ്ങളിൽ വിവിധ സെഷനുകളിലായി നടന്ന ചടങ്ങിൽ കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ ശ്രീ. എം. സി ഡൊമിനിക്കും ചടങ്ങിൽ പങ്കെടുത്തു. ഇൻ്റർനാഷണൽ സീഡ് ഫെഡറേഷൻ മേധാവികളുമായും ആഗോള വിത്ത് വ്യവസായത്തിന്റെ ഭാഗമായ പ്രമുഖ വ്യക്തികളുമായും കൃഷി ജാഗരൺ അഭിമുഖങ്ങളും സംഘടിപ്പിച്ചു.
English Summary: Heavy rain, yellow alert in various districts; Today is the last day to link PAN number with Aadhaar
Published on: 31 May 2024, 03:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now