ക്ലസ്റ്റർ അടിസ്ഥാനത്തിലുളള കേരഗ്രാമങ്ങളിലൂടെ സംയോജിത പരിപാലനത്തിലൂടെ നാളികേരത്തോട്ടങ്ങളിലെ വിളവു വർധിപ്പിക്കുന്ന പദ്ധതി നടപ്പാക്കും.250 ഹെക്ടറിലുള്ള ഒരു കേരഗ്രാമത്തിലെ നാളികേര കർഷകർക്ക് ഇടപ്പണികൾ, തെങ്ങിൻതടത്തിൽ തൊണ്ടുമൂടൽ, മണ്ണ് പരിപോഷണം, ജൈവവളം/ ജൈവ കീടനാശിനി/ ജീവാണുവളപ്രയോഗം, പഴയ തെങ്ങു വെട്ടിമാറ്റി പുതിയവ വച്ചുപിടിപ്പിക്കൽ, ഇടവിളക്കൃഷി എന്നിവയ്ക്കായി ഏക്കറിന് 6080 രൂപ സഹായം നൽകും .ചെലവു കുറഞ്ഞ പരിസ്ഥിതി സൗഹൃദ ജലസംഭരണികൾക്കും സഹായമുണ്ട്.
തെങ്ങുകയറ്റയന്ത്രം: ചെറുകിട, നാമമാത്ര കർഷകർക്ക് തെങ്ങു കയറ്റയന്ത്രം വാങ്ങാൻ പരമാവധി 2000 രൂപ സഹായം.ജൈവവള യൂണിറ്റുകൾ: മണ്ണിരക്കമ്പോസ്റ്റ്, കയർപിത്ത് കമ്പോസ്റ്റ് തുടങ്ങിയ മാർഗങ്ങളിലൂടെ കൃഷിയിടത്തിൽ തന്നെ ജൈവാവശിഷ്ടങ്ങൾ വളമാക്കുന്ന യൂണിറ്റിനു സഹായം. 7.2x1.2x0.6 മീറ്റർ അളവിലുള്ള കമ്പോസ്റ്റ് യൂണിറ്റിന് പരമാവധി 10,000 രൂപ.
ചെറുകിട സംരംഭം: കേരഗ്രാമങ്ങളിൽ നാളികേര ഉൽപന്നങ്ങളുടെ സംസ്കരണത്തിനും മൂല്യവർധനയ്ക്കും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സഹായം. വെളിച്ചെണ്ണ, ഉരുക്കുവെളിച്ചെണ്ണ, ഹെയർ ഓയിൽ, തേങ്ങാവെള്ളത്തിൽനിന്നു സോഫ്റ്റ് ഡ്രിങ്ക്, തേങ്ങാപ്പാൽ ക്രീം, തേങ്ങാ ക്രീം പൊടി, തൂൾ തേങ്ങ, കരകൗശലവസ്തുക്കൾ.തുടങ്ങിയവ നിർമിക്കുന്നതിനാണ് സഹായം.
കയർ ഉൽപാദന യൂണിറ്റ്: കേരസമിതി/സൊസൈറ്റികൾ മുഖേന കയർ ഉൽപാദന യൂണിറ്റ് തുടങ്ങാനും തൊണ്ടുസംഭരണം നടത്താനും...പരമാവധി 2 ലക്ഷം രൂപവരെ സഹായം.
മൂല്യവർധന: വാണിജ്യാടിസ്ഥാ ത്തിൽ നാളികേര മൂല്യവർധന യൂണിറ്റ് തുടങ്ങാന്‍ കേരഗ്രാമങ്ങൾക്ക് സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം മുഖേന 25 ലക്ഷം രൂപവരെ സഹായം. .
മഴമറയും നനസൗകര്യവും മഴമറ നിർമിക്കാനും നനസൗകര്യമൊരുക്കാനും സഹായം. മഴമറ സ്ഥാപിക്കൽ: പച്ചക്കറിക്കൃഷിക്ക് 100 ച.മീ. അളവില്‍ മഴമറയ്ക്ക് 50,000 രൂപ സഹായം.
ഫെർട്ടിഗേഷൻ യൂണിറ്റ്: തുറസ്സായ കൃഷിയിടങ്ങളിൽ, 50 സെന്റിലെങ്കി ലും പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ടെങ്കിൽ വളപ്രയോഗത്തോടെയുള്ള സൂക്ഷ്മനന യൂണിറ്റ് സ്ഥാപിക്കുന്നതിന് 30,000 രൂപ സഹായം.
ഫാമിലി ഡ്രിപ് ഇറിഗേഷൻ: നഗരപ്രദേശങ്ങളിലും മട്ടുപ്പാവിലും ചെലവു കുറഞ്ഞ ഫാമിലി ഡ്രിപ് ..ഇറിഗേഷൻ യൂണിറ്റിന് പരമാവധി 7500 രൂപ സഹായം.