വര്‍ഷങ്ങളായി ജോലി ചെയ്‌തിട്ടും കൈയ്യില്‍ കാശില്ലെന്നാണ് മിക്കവരുടെയും ആവലാതി. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കമില്ലാത്തതാണ് ഇതിനു പ്രധാന കാരണം. സമ്പാദിക്കുന്ന സമയത്ത് നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കാതെ ചെലവഴിക്കുന്നതു തന്നെയാണ് പ്രധാന പ്രശ്‌നം. നിസാരമെന്നു തോന്നുന്ന പല കാര്യങ്ങളും ഈ പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. എളുപ്പത്തില്‍ സമ്പാദ്യം വളര്‍ത്താൻ ഉപകരിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
നിക്ഷേപ പലിശ പുതുക്കി ഫെഡറൽ ബാങ്കും മറ്റു ബാങ്കുകളും
* വരുമാനത്തെ മറികടന്ന് ചെലവഴിക്കലുകള്‍, പലരും ചെയ്യുന്ന ഒരു കാര്യമാണ്. ഇതു മിക്കതും ഇ.എം.ഐകളുടെ രൂപത്തിലാകും. തുടര്‍ന്നു വരുമാനത്തിൻറെ ബഹുഭൂരിപക്ഷവും കൊള്ളയടിക്കുന്നത് ഈ ചെലവുകളാകും. ഒരു സാധനം വാങ്ങുമ്പോള്‍ അതിനു നല്‍കാന്‍ ആവശ്യമായ പണം നിങ്ങളുടെ പക്കല്‍ ഇല്ലെങ്കില്‍, അതു വാങ്ങാനുള്ള ശേഷി നിങ്ങള്‍ക്ക് ഇല്ലെന്നതാണ് അതിൻറെ അര്‍ത്ഥം. ഇക്കാര്യം ഉള്‍ക്കൊള്ളുക. 'ആവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങുന്നുണ്ടെങ്കില്‍, സമീപഭാവിയില്‍ തന്നെ നിങ്ങള്‍ക്കാവശ്യമായ വസ്തുക്കള്‍ വില്‍ക്കേണ്ടി വരും' എന്ന വാക്കുകള്‍ ഇവിടെ അനുയോജ്യമാണ്.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: 50,000 രൂപ നിക്ഷേപിച്ചു 3300 രൂപ പെൻഷൻ നേടാം
* ലഭിക്കുന്ന വരുമാനം ചെലവുകള്‍ക്കു പോലും തികയുന്നില്ലെന്നു ചിന്തിക്കുന്നവര്‍ ആയിരിക്കും പലരും. എന്നാല്‍ സമ്പാദിക്കുന്ന കാലത്തു മാത്രമേ ഭാവിക്കായി നിക്ഷേപിക്കാന്‍ സാധിക്കുവെന്ന കാര്യം വിസ്മരിക്കരുത്. ഇപ്പോഴത്തെ വരുമാനത്തില്‍ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാളെ വരുമാനം ഇല്ലാതെ പോകുന്ന കാര്യം ചിന്തിക്കേണ്ടതില്ലേ? അണ്ണാന്‍ കുഞ്ഞിനും തന്നാലായത്. കിട്ടുന്ന വരുമാനത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും നിക്ഷേപിച്ചിരിക്കണം. ചെറിയ നിക്ഷേപമാണെങ്കില്‍ പോലും ദീര്‍ഘകാല നിക്ഷേപമായതിനാല്‍ കോമ്പൗണ്ടിങ് ഗുണം ചെയ്യും. നിങ്ങള്‍ അറിയാതെ തന്നെ സമ്പാദ്യം വളരും.
* ഒരു ലക്ഷ്യം മുന്നിലുണ്ടെങ്കില്‍ അതില്‍ എത്തിച്ചേരാനുള്ള പ്രയത്‌നം എപ്പോഴും ഉണ്ടായിരിക്കും. ലക്ഷ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പണപ്പെരുപ്പം പരിഗണിച്ചിരിക്കണം. നിലവിലെ വിലയിരുത്തലില്‍ ഭാവിയില്‍ പണപ്പെരുപ്പം 6.5 ശതമാനം ആയിരിക്കുമെന്നാണ്. എന്നാല്‍ ഏഴു ശതമാനം കണക്കിലെടുക്കാം. അതായത് ഇന്നത്തെ 100 രൂപയ്ക്ക് അടുത്ത വര്‍ഷം 93 രൂപയെ മൂല്യം ഉണ്ടാകൂ. തൊട്ടടുത്തവര്‍ഷം മൂല്യം 86ല്‍ എത്തും. അതുകൊണ്ടു തന്നെ ലക്ഷ്യം നിശ്ചയിക്കുമ്പോള്‍ പണപ്പെരുപ്പം മാനദണ്ഡമായിരിക്കണം.