മിക്ക ബാങ്കുകളും ഇന്ന് ഭവനവായ്പ്പയുടെ പലിശ വർദ്ധിപ്പിച്ചു കഴിഞ്ഞു. റിസർവ്വ് ബാങ്ക് പലിശ നിരക്കുയർത്തിയതിനെ തുടർന്നാണ് ഈ വർദ്ധനവ്. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ആയതിനുശേഷം എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, ആർബിഎൽ, ഫെഡറൽ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി മുൻ നിര ബാങ്കുകളാണ് അവരുടെ ഭവന വായ്പാ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചത്. നിലവിലുള്ള ഫ്ലോട്ടിംഗ് ഹോം ലോണുകളുടെ ഇഎംഐകളും വർദ്ധിക്കും. എന്നാൽ നമ്മൾ കുറച്ചു ശ്രമിക്കുകയാണെങ്കിൽ EMI-കൾ കുറയ്ക്കാനാകും. കുറഞ്ഞ ഇഎംഐ നിലനിർത്താൻ സഹായകമാകുന്ന ചില ടിപ്പുകളാണ് പങ്ക് വെയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മികച്ച ഭവന വായ്പ്പ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണ്? എത്രയാണ് അടിസ്ഥാന നിരക്ക്? വിശദാംശങ്ങൾ
* റീ ഫിനാൻസ്: ഭീമമായ തുക തിരിച്ചടക്കേണ്ടവർക്ക് റീഫിനാൻസിങ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. വാസ്തവത്തിൽ ഉപഭോക്താവിന് അവർ വായ്പയെടുത്ത തുക പെട്ടെന്ന് റീ ഫിനാൻസ് ചെയ്യാനാകും. ഉപഭോക്താക്കൾക്ക് നിലവിലുള്ള പലിശ നിരക്കിനേക്കാൾ കുറഞ്ഞ പലിശ നിരക്കിൽ സേവനം നൽകുന്ന രീതിയാണിത്. അപ്പോൾ ഉപഭോക്താക്കൾക്ക് പെട്ടെന്ന് തന്നെ ലോൺ അടച്ചു തീർക്കാനുമാകും. ഏറെക്കുറെ എല്ലാ ബാങ്കുകളും ഈ സേവനം ലഭ്യമാക്കുന്നുണ്ട്.
* പ്രീ-പേയ്‌മെന്റ്: പലിശനിരക്ക് കൂടുന്നതിനനുസരിച്ച് നമ്മുടെ ഇഎംഐ തുകകളിൽ വ്യത്യാസം വരും. ഇതിനായി ലോൺ മുതലിന്റെ കുറച്ച് പണം അടക്കാവുന്നതാണ്. ഇങ്ങനെ അടക്കുന്നതു വഴി ഒന്നുകിൽ ഇഎംഐ കുറയ്ക്കുകയോ ലോണിന്റെ കാലാവധി കുറയ്ക്കുകയോ ചെയ്യാം. ഇതിൽ ഏത് ഓപ്ഷനാണ് വേണ്ടത് എന്നുള്ളത് പൂർണമായും നമുക്ക് തീരുമാനിക്കാവുന്നതാണ്. മിക്ക ബാങ്കുകളും 30 വർഷം വരെ കാലാവധിയുള്ള വായ്പകൾ നൽകുന്നുണ്ട്.
* ചെറിയ ലോൺ: പ്രതിമാസം 15000 രൂപ അടയ്ക്കാനുള്ള കഴിവുണ്ടെങ്കില്‍ 12000 രൂപ ഇഎംഐ വരുന്ന വിധത്തിൽ ലോൺ തുക ക്രമീകരിച്ചാല്‍ നിങ്ങള്‍ക്ക് ഭാവിയില്‍ വന്നേക്കാവുന്ന വലിയ ബാധ്യതകള്‍ കുറക്കാനാകും. ഡൗൺ പേയ്‌മെന്റ് കുറച്ചധികം കൂടിയാലും പിന്നീട് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവാന്‍ സാധ്യതയില്ലാത്ത തരതത്തിലുള്ള ലോണെടുക്കുന്നതാണ് നല്ലത്.