റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതോടെ എല്ലാ ബാങ്കുകളും വായ്പകളുടെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇങ്ങനെ പലിശ നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലും 1 ശതമാനം പലിശ നിരക്കിൽ വായ്പ്പ ലഭിക്കാൻ മാർഗ്ഗങ്ങളുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനെ കുറിച്ചാണ് വിശദമാക്കുന്നത്. ഇതിൽ നിക്ഷേപത്തിനൊപ്പം നികുതിയിളവുകളും ലഭിക്കുന്നുണ്ട്. വർഷത്തിൽ 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാം. ചുരുങ്ങിയത് 500 രൂപയാണ് വർഷത്തിൽ നിക്ഷേപിക്കേണ്ടത്. 15 വർഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതയിളവുണ്ട്. നിലവിൽ 7.1 ശതമാനമാണ് പലിശ.
ബന്ധപ്പെട്ട വാർത്തകൾ: മികച്ച കാർഷിക വായ്പകളും പലിശ നിരക്കുകളും
ഇതിനുംപുറമെ അത്യാവശ്യ ഘട്ടങ്ങളിൽ പണം കണ്ടെത്താനുള്ള മാർഗ്ഗമായും പിപിഎഫ് നിക്ഷേപങ്ങളെ കാണാം. നിക്ഷേപം ആരംഭിച്ച് 3മത്തെ സാമ്പത്തിക വർഷത്തിനും ആറാമത്തെ സാമ്പത്തിക വർഷത്തിനും ഇടയിൽ പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ ലഭിക്കും. 1ശതമാനം പലിശ എന്നതാണ് ഇതിന്റെ നേട്ടം.
ഹൃസ്വകാലത്തേക്കാണ് പിപിഎഫിൽ നിന്ന് വായ്പ്പ ലഭിക്കുക. 36 മാസത്തിനുള്ളിൽ തുക തിരിച്ചടയ്ക്കണം. വായ്പ്പ ലഭിക്കുന്നതിന് അക്കൗണ്ട് ഉടമ ഫോം ഡി സമർപ്പിക്കണം. അക്കൗണ്ട് നമ്പർ, വായ്പ തുക എന്നിവ വ്യക്തമാക്കി ഒപ്പിട്ട് പാസ് ബുക്കും ചേർത്ത് അക്കൗണ്ട് ഉള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സമർപ്പിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഭവന നിർമ്മാണ വായ്പാ പദ്ധതി - കുറഞ്ഞ പലിശയിൽ 10 ലക്ഷം വായ്പ്പാ തുക നൽകാൻ സർക്കാർ
പിപിഎഫിലെ വായ്പയ്ക്ക് 1 ശതമാനം പലിശയാണ് ഈടാക്കുക. കാലാവധിയായ 36 മാസത്തേക്കാണ് ഈ നിരക്ക്. കാലാവധിയ്ക്കുള്ളിൽ വായ്പ്പ തിരിച്ചടച്ചില്ലെങ്കിൽ 6 ശതമാനം പലിശ ഈടാക്കും. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വായ്പ മാത്രമെ അനുവദിക്കുകയുള്ളൂ. ആദ്യത്തെ വായ്പ തിരിച്ചടച്ചതിന് ശേഷം മാത്രമെ രണ്ടാമതൊരു വായ്പ ലഭിക്കുകയുള്ളൂ.
പിപിഎഫ് അക്കൗണ്ടിലെ ആകെ നിക്ഷേപത്തിന്റെ 25 ശതമാനമാണ് വായ്പയെടുക്കാൻ അനുവദിക്കുക. വായ്പ തിരിച്ചടവ് കാലയളവിൽ വായ്പ തുക കുറച്ചിട്ടാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് പലിശ കണക്കാക്കുന്നത്. വായ്പയെടുക്കാൻ ആക്ടീവ് പിപിഎഫ് അക്കൗണ്ട് വേണം. വർഷത്തിൽ 500 രൂപയിൽ കുറയാത്ത നിക്ഷേപം നടത്താതിരുന്നാൽ അക്കൗണ്ട് പ്രവർത്തന രഹിതമാകും. ശേഷം അക്കൗണ്ടുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ രേഖാമൂലം അപേക്ഷ നൽകി അക്കൗണ്ട് പുനരാരംഭിക്കാം. പ്രവർത്തന രഹിതമായിരിക്കുന്ന കാലത്ത് വർഷത്തിൽ 50 രൂപ പിഴ ഈടാക്കും. പ്രവർത്തന രഹിതമായ അക്കൗണ്ടിൽ നിന്ന് വായ്പ ലഭിക്കില്ലെന്ന കാര്യം ശ്രദ്ധിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വായ്പ കാലയളവിൽ പലിശ കണക്കാക്കുന്നത് വായ്പ തുക കിഴിച്ചുള്ള പണത്തിനാണ്. ഇത്തരത്തിൽ വായ്പ എടുക്കുന്നത് വഴി പലിശയ്ക്ക് മുകളിൽ ലഭിക്കുന്ന ആദായ നികുതിയിളവ് നഷ്ടമാകും. വളരെ ചെറിയ അളവിലുള്ള തുക മാത്രമെ വായ്പയായി ലഭിക്കുകയുള്ളൂ. നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. ഇതുവെച്ച് വർഷത്തിൽ 1.5 ലക്ഷം നിക്ഷേപിച്ചൊരാൾക്ക് ആറാം സാമ്പത്തിക വർഷത്തിൽ ആകെ നിക്ഷേപം 8.7 ലക്ഷമാണ് ലഭിക്കുക. ഇതിന്റെ 25 ശതമാനമായ 2.1 ലക്ഷം രൂപയാണ് പരമാവധി ലഭിക്കുന്ന വായ്പ.