ഇതരസംസ്ഥാനങ്ങളിലെ കാര്‍ഷികവിപ്ളവത്തിന് വിളനിലമൊരുക്കാന്‍ കാംകോയുടെ. കേരളത്തില്‍ നിന്ന് കൃഷിയന്ത്രങ്ങള്‍. പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ പാലക്കാട് യൂണിറ്റില്‍ നിന്ന് പവര്‍ ടില്ലറുകളാണ് കയറ്റുമതി ചെയ്യുന്നത് .പാലക്കാട് കഞ്ചിക്കോട് യൂണിറ്റില്‍ നിര്‍മിച്ച 621 പവര്‍ ടില്ലറുകള്‍ അസമിലെ ഗുവാഹത്തിയിലേക്കാണ് കയറ്റി അയച്ചത്.
കീടനാശിനി തളിക്കാനും ജലസേചന മാര്‍ഗത്തിനുമാണ് ടില്ലറുകളുടെ ഉപയോഗം. കഴിഞ്ഞ വര്‍ഷം മാത്രം രണ്ടായിരം ടില്ലറുകള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റിവിട്ടിരുന്നു. കഴിഞ്ഞ വർഷം 4 ലോഡുകളിലായി 2000 ടില്ലറുകളാണു റെയിൽമാർഗം കയറ്റി അയച്ചത്.പാലക്കാട് കഞ്ചിക്കോടിന് പുറമേ കാംകോയുടെ തൃശൂര്‍ അത്താണി യൂണിറ്റിലും കാര്‍ഷിക യന്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മിക്കുന്നുണ്ട്.