2020- 2021 സാമ്പത്തിക വർഷത്തിൽ EPF നിക്ഷേപത്തിന് 8.5 ശതമാനം പലിശ തന്നെ ലഭിയ്ക്കും. EPF നിക്ഷേപ പലിശയിൽ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നതിനാൽ ആണിത്. EPFO ബോര്‍ഡിൻേറതാണ് തീരുമാനം.
2014 സാമ്പത്തിക വര്‍ഷം മുതലാണ് സര്‍ക്കാര്‍ 8.5 ശതമാന ത്തിൽ കുറയാതെ പലിശ നൽകിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളിൽ ഇതിൽ കാര്യമായ മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു. 8.65 ശതമാനം വരെയൊക്കെയായിരുന്നു പരമാവധി പലിശ നിരക്ക് വര്‍ധന. ബാങ്കുകളിലെ സ്ഥിര നിക്ഷേപ പലിശ ഉൾപ്പെടെ ഏറ്റവും കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ഉയര്‍ന്ന ഇപിഎഫ് പലിശ നിക്ഷേപകര്‍ക്ക് ആശ്വാസമാകും.
കടപ്പത്രങ്ങളിലും ഓഹരികളിലുമുള്ള നിക്ഷേപത്തിൽ നിന്ന് ലഭിച്ച വരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് പലിശ വരുമാനത്തിൽ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത്. ഇപിഎഫ്ഒയുടെ ശുപാര്‍ശ തൊഴിൽ, ധനകാര്യ മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
മറ്റു നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന റിട്ടേൺ അംഗങ്ങൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞ കുറേ വർഷങ്ങളായി ഇപിഎഫ്ഒയ്ക്ക് കഴിയുന്നുണ്ട്.
നഷ്ട സാധ്യത കുറഞ്ഞ നിക്ഷേപ രീതികളാണ് ഇതിന് സഹായകരമായത്. 2015-16ലാണ് ഇപിഎഫ്ഒ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ വഴി ഓഹരി നിക്ഷേപം തുടങ്ങിയത്.