രാജ്യത്തെ വിപണിയിൽ കടുകിനു വിലയിടിയുന്നു, കടുക് വിളയുടെ വിപണി വില കുറഞ്ഞ താങ്ങുവിലയ്ക്ക്(MSP) താഴെയാണ് ഇപ്പോൾ വിൽക്കുന്നത്. 2023-24ലെ റാബി വിപണന സീസണിൽ റാപ്പിസീഡ് കടുകിന് ക്വിന്റലിന് 5,450 രൂപ വരെ സർക്കാർ MSP പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ കാർഷിക വിപണന കേന്ദ്രത്തിൽ കടുകിന്റെ നിലവിൽ വില ക്വിന്റലിന് 4,800-5,200 രൂപയ്‌ക്കിടയിലാണ്, ഈ വിലയ്ക്കാണ് വിൽപ്പന നടക്കുന്നതെന്ന് ഗ്രാമത്തിലെ കർഷകൻ പറഞ്ഞു. കഴിഞ്ഞ വർഷം, ഇതേ സമയം കടുകിനു ക്വിന്റലിന് 6,300-6,500 രൂപയായിരുന്നു വിലയെന്ന് ഒരു കർഷകൻ പറഞ്ഞു.
അടുത്ത 15 ദിവസത്തിനുള്ളിൽ, രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിൽ വിളവെടുപ്പ് ആരംഭിക്കുമ്പോൾ, 1.5 ഹെക്ടറിൽ കടുക് വിള വിതച്ച ഒരു കർഷകൻ, വില ഇനിയും കുറയുമെന്ന് ആശങ്കപ്പെടുന്നുണ്ടെന്ന് സൂചിപ്പിച്ചു. കഴിഞ്ഞ വർഷം, കടുകിനു ക്വിന്റലിന് 7,000 രൂപയായിരുന്നു വില, അതുമായി ഇന്നത്തെ വില താരതമ്യം ചെയ്യുമ്പോൾ, എണ്ണക്കുരു വിളകളുടെ നിരക്ക് ക്വിന്റലിന് 5,200-5,400 രൂപയായി കുറഞ്ഞു എന്ന് ഒരു കർഷകൻ പറഞ്ഞു. അതിനിടെ, ജനുവരിയിലുണ്ടായ മഞ്ഞുവീഴ്ചയിൽ വിളകൾ നശിച്ച കർഷകർ, ഇപ്പോഴുണ്ടായ വിലത്തകർച്ചയിൽ വളരെ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. 2023 ഫെബ്രുവരി 3-ലെ കണക്കനുസരിച്ച്, 2022-23 വിള സീസണിൽ കടുകിന്റെ വിസ്തൃതി 9.8 ദശലക്ഷം ഹെക്ടറായി രേഖപ്പെടുത്തി, 2021-22 വിള സീസണുമായി താരതമ്യപ്പെടുത്തുമ്പോൾ 777,000 ഹെക്ടറിന്റെ വർദ്ധനവാണ് ഇതെന്ന് കേന്ദ്ര കൃഷി വകുപ്പ് അപ്‌ലോഡ് ചെയ്ത ഡാറ്റകൾ സൂചിപ്പിക്കുന്നു.
വരവ് അനുദിനം വർധിച്ചു വരികയാണെന്നും, വിലയിടിവ് തള്ളിക്കളയാനാകില്ലെന്നും കർഷകർ പങ്കുവെച്ചു. കടുകിന്റെ അളവ് വർധിച്ചതാണ് നിരക്ക് കുറയാനുള്ള ഒരു കാരണം, ശുദ്ധീകരിച്ച പാമോയിൽ വൻതോതിൽ ഇറക്കുമതി ചെയ്തതാണ് മറ്റൊരു കാരണമെന്ന് കർഷകർ കൂട്ടിച്ചേർത്തു. 2022 നവംബർ മുതൽ ഡിസംബർ വരെ ഏകദേശം 450,000 ടൺ ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജീവ് ചോപ്രയ്ക്ക് ഫെബ്രുവരി 28ന് അയച്ച കത്തിൽ, സോൾവെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (SEA) ഭക്ഷ്യയോഗ്യമായ എണ്ണയുടെ വിലതകർച്ചയ്ക്ക് കാരണമായത് പാമോയിൽ (Refined Palmoil) അനിയന്ത്രിതമായ ഇറക്കുമതിയെയാണ് കാരണമായി സൂചിപ്പിച്ചത്. കടുക് വിളവെടുപ്പ് സമയത്ത് കടുകിന്റെ വിപണനത്തെ ഈ രീതി ബാധിക്കുകയും കർഷകരെ ദുരിതത്തിലാക്കുകയും ചെയ്യുന്നു എന്ന്, കടുക് കർഷകർ കൂട്ടിച്ചേർത്തു.
ആഭ്യന്തര എണ്ണക്കുരു ഉൽപ്പാദനം വർധിപ്പിക്കുന്നതിനും, ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ രാജ്യം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഒരു പ്രധാന എണ്ണക്കുരു വിളയാണ് കടുക്. ഇന്ത്യ പ്രതിവർഷം ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ 56 ശതമാനവും ഇറക്കുമതി ചെയ്യുന്നു. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന 44 ശതമാനത്തിൽ കടുക് ഏറ്റവും കൂടുതൽ വിഹിതം 39 ശതമാനവും സോയാബീൻ 24 ശതമാനവും നിലക്കടല 7 ശതമാനവുമാണ്. പാമോയിൽ ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിന്, പാമോലിൻ നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും അല്ലെങ്കിൽ ക്രൂഡ് പാമോയിലിനും പാമോലിനും തമ്മിലുള്ള വ്യത്യാസം കുറഞ്ഞത് 20 ശതമാനമായി ഉയർത്തണമെന്നും ബോഡി നിർദ്ദേശിച്ചു. കടുക് സംഭരിക്കാനും സർക്കാർ പ്രഖ്യാപിച്ച എംഎസ്പി സംരക്ഷിക്കാനും, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പോലുള്ള സർക്കാർ ഏജൻസികളോട് എസ്ഇഎ(SEA) അഭ്യർത്ഥിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: തുവര പരിപ്പിന്റെ ഇറക്കുമതി തീരുവ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര ധനമന്ത്രാലയം