പണം ചിലവഴിക്കുന്നതിന്റെ കാര്യത്തില്‍ വീട്ടമ്മമാരും കണിശതയുളളവരകേണ്ടതുണ്ട്. അവര്‍ വീട്ടു ചിലവുകള്‍ക്കായി ഒരു ബഡ്ജറ്റ് തയ്യാറാക്കേണ്ടതുണ്ട്.
റിസ്‌ക് ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്ത വീട്ടമ്മമാരായ നിക്ഷേപകര്‍ക്ക് റെക്കറിംഗ് നിക്ഷേപങ്ങളിലോ, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലോ നിക്ഷേപം നടത്താവുന്നതാണ്.
എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളെക്കാള്‍ കുറഞ്ഞ ആദായം മാത്രമേ ഇവയില്‍ നിന്നും ലഭിക്കുകയുള്ളൂവെന്ന് ഓര്‍ക്കണം. ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്നതാണ്. വീട്ടമ്മമാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണിത്.
500 രൂപ വരെ ചെറിയ തുകകള്‍ ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇതിലൂടെ ഓഹരി വിപണിയുടെ ഗുണഫലങ്ങളുടെ ഉപയോക്താവാനും അവര്‍ക്ക് സാധിക്കുന്നു. ഡയറക്ട് ഇക്വിറ്റികളും വീട്ടമ്മമാര്‍ക്ക് നിക്ഷേപിക്കുവാന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് ഉയര്‍ന്ന റിസ്‌ക് ഉള്ളതാണെങ്കിലും ദീര്‍ഘകാലത്തേക്ക് മികച്ച ആദായം നേടുവാന്‍ ഇതിലൂടെ സാധിക്കും.
എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് വീട്ടമ്മമാര്‍ക്ക് നിക്ഷേപം നടത്തുവാനുള്ള മറ്റൊരു തെരഞ്ഞെടുപ്പ്. ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന തുടക്കക്കാരായ വീട്ടമ്മ നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമാണിത്. നിക്ഷേപം നടത്തുമ്പോള്‍ പ്രധാനമായും ഓര്‍ക്കേണ്ടത് പല പദ്ധതികളിലായി നിങ്ങളുടെ നിക്ഷേപം വൈവിധ്യവത്ക്കരിക്കണം എന്നതാണ്. എസ്‌ഐപി, റെക്കറിംഗ് നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നത് സ്മ്പത്തികമായി സ്വയം പര്യാപ്തത നേടുവാനുള്ള യാത്രയില്‍ നിങ്ങള്‍ക്ക് സഹായകമാവും.
ഒപ്പം നിങ്ങള്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്, നിക്ഷേപ കാലാവധി തുടങ്ങിയവയും പരിശോധിക്കേണ്ടതുണ്ട്.
എങ്കില്‍ മാത്രമേ നിങ്ങളുടെ പണം ഏറ്റവും ഉയര്‍ന്ന ആദായം ഉറപ്പാക്കുന്ന രീതിയില്‍ നിക്ഷേപം നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.