ഇന്ത്യൻ എയർ ഫോഴ്സിലെ ഗ്രൂപ്പ് സി തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. കുക്ക്, എം.ടി.എസ്, എൽ.ഡി.സി, സൂപ്രണ്ടന്റ്, കാർപ്പെന്റർ, ഫയർമാൻ, സിവിൽ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, സെൻട്രൽ എയർ കമാൻഡ്, ഈസ്റ്റേൺ എയർ കമാൻഡ്, സൗത്ത് വെസ്റ്റേൺ കമാൻഡ്, ട്രെയിനിംഗ് കമാൻഡ്, മെയിന്റനൻസ് കമാൻഡ്, വെസ്റ്റേൺ എയർ കമാൻഡ് എന്നീ ആസ്ഥാനങ്ങളിലെ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 30 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
സെൻട്രൽ എയർ കമാൻഡ്
എൽ.ഡി.സി -1 ഒഴിവ്
എം.ടി.എസ്- 2 ഒഴിവുകൾ
ഈസ്റ്റേൺ എയർ കമാൻഡ്
സി.എം.ടി.ഡി (ഒ.ജി)- 2 ഒഴിവുകൾ
സൂപ്രണ്ടന്റ് (സ്റ്റോർ)- 1 ഒഴിവ്
എൽ.ഡി.സി- 2 ഒഴിവുകൾ
വെസ്റ്റേൺ കമാൻഡ്
സി.എം.ടി.ഡി (ഒ.ജി)- 13 ഒഴിവുകൾ
വെസ്റ്റേൺ എയർ കമാൻഡ്
എം.ടി.എസ്- 1 ഒഴിവ്
കുക്ക്- 1
എൽ.ഡി.സി- 2
സി.എം.ടി.ഡി (ഒ.ജി)- 5 ഒഴിവുകൾ
കാർപ്പെന്റർ- 1 ഒഴിവ്
മെയിന്റനൻസ് കമാൻഡ്
എൽ.ഡി.സി- 4 ഒഴിവുകൾ
സി.എം.ടി.ഡി (ഒ.ജി)- 25 ഒഴിവുകൾ
എം.ടി.എസ്- 14 ഒഴിവുകൾ
ഫയർമാൻ- 1 ഒഴിവ്
കുക്ക്- 3 ഒഴിവുകൾ
എന്നിങ്ങനെയാണ് വിവിധ ആസ്ഥാനങ്ങളിലെ ഒഴിവുകൾ.
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷ പോസ്റ്റലായി അതത് എയർ ഫോഴ്സ് സ്റ്റേഷനിലേക്ക് അയച്ചു നൽകാം.
ബാങ്ക് ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ
മൃഗസംരക്ഷണ വകുപ്പിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു