കൃഷിയിൽ താൽപ്പര്യമുള്ളവർക്കും, ഗവേഷണത്തിൽ താൽപര്യമുള്ളവർക്കും കാർഷിക മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുമായി നിരവധി അവസരങ്ങൾ. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI)പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ നിരവധി തൊഴിൽ അവസരങ്ങളാണ് ഒരുങ്ങുന്നത്. ഈ തൊഴിൽ അവസരങ്ങളേതെല്ലാമെന്ന് പരിശോധിച്ച് ഉടൻ അപേക്ഷ അയച്ച് സുരക്ഷിതമായ ജോലി ഉറപ്പാക്കൂ.
ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ഫീൽഡ് വർക്കർ, ജെആർഎഫ് (JRF) പ്രോജക്ട് അസോസിയേറ്റ് -I തുടങ്ങി അനവധി റിക്രൂട്ട്‌മെന്റുകൾ നടത്തുന്നു. താൽപ്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ വായിച്ച് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കണം.
കാർഷികരംഗത്ത് താൽപര്യമുള്ളവർക്ക് ഉയർന്ന് ജോലികൾ നേടാനുള്ള മികച്ച അവസരമാണിത്. ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്ന തൊഴിലുകളാണ് ഇവ.
ഐഎആർഐ റിക്രൂട്ട്‌മെന്റ് 2022: വിശദാംശങ്ങൾ (IARI Recruitment 2022; Details)
സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ഫീൽഡ് വർക്കർ
ജോലി സ്ഥലം- ഡൽഹി
ജോലി രീതി- ഫുൾ ടൈം
അവശ്യമായ യോഗ്യതകൾ- സയൻസ് വിഷയത്തിൽ ബിരുദം. എംഎസ് ഓഫീസ് (MS office)/ ലബോറട്ടറി, ഫീൽഡ് വർക്ക് എന്നിവയെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
ശമ്പളം- 18.000 രൂപ, 24 ശതമാനം HRA
പ്രായം- പരമാവധി 35 വയസ്സ്
പ്രോജക്ട് അസോസിയേറ്റ് ഐ
ജോലി രീതി- ഫുൾ ടൈം
അപേക്ഷിക്കാനുള്ള അവസാന തീയതി- 3 ഫെബ്രുവരി 2022
അവശ്യമായ യോഗ്യതകൾ- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ / സോഫ്റ്റ്വെയർ എൻജിനീയറിങ് എന്നിവയിൽ B.E/ B.Tech. അല്ലെങ്കിൽ അംഗീകൃത കോളേജിൽ നിന്നുള്ള തത്തുല്യമായ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.
ശമ്പളം- 31000 രൂപ (പ്രതിമാസം)
പ്രായം- 35 വയസ്സ്
ഫീൽഡ് വർക്കർ
ജോലി സ്ഥലം- ഡൽഹി
അപേക്ഷിക്കാനുള്ള അവസാന തീയതി- 3 ഫെബ്രുവരി 2022
ജോലി രീതി- ഫുൾ ടൈം
അവശ്യമായ യോഗ്യതകൾ- അപേക്ഷകർക്ക് അംഗീകൃത കോളേജിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.
ശമ്പളം- 18000 രൂപ (പ്രതിമാസം)
പ്രായം- 50 വയസ്സ്
ജെആർഎഫ് / പ്രോജക്ട് അസോസിയേറ്റ് -I (JRF / Project Associate-I)
അവശ്യമായ യോഗ്യതകൾ- ഉദ്യോഗാർഥികൾ പ്ലാന്റ് പാത്തോളജി / ബയോടെക്‌നോളജി / മോളിക്യുലാർ ബയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ബോട്ടണി & അലൈഡ് സയൻസസിൽ ബിരുദാനന്തര ബിരുദം (പിജി) നേടിയ, താഴെ പറയുന്നവയിൽ ഏതെങ്കിലുമൊന്ന് യോഗ്യതയായി ഉള്ളവരായിരിക്കണം.
-
അസിസ്റ്റന്റ് പ്രൊഫസർഷിപ്പ് അല്ലെങ്കിൽ ഗേറ്റ് ഉൾപ്പെടെയുള്ള നാഷണൽ എലിജിബിലിറ്റി ടെസ്റ്റുകളിലൂടെയും CSIR-UGC NETലൂടെയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾ.
-
കേന്ദ്ര സർക്കാരിന്റെ വകുപ്പുകളും അവരുടെ ഏജൻസികളും DST, DBT, DAE, DOS, DRDO, MHRD, ICAR, ICMR, IIT, IISc, IISER തുടങ്ങിയ സ്ഥാപനങ്ങളും നടത്തുന്ന ദേശീയ തല പരീക്ഷകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ.
ശമ്പളം - 31,000 രൂപ മുതൽ 35000 രൂപ വരെ (പ്രതിമാസം)
IARI റിക്രൂട്ട്‌മെന്റ് 2022: അപേക്ഷിക്കേണ്ട വിധം (IARI Recruitment 2022: How to Apply)
IARIയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉദ്യോഗാർഥികൾക്ക് മുകളിൽ പറഞ്ഞ ജോലികളെക്കുറിച്ച് വിശദമായി അറിയാം. ഓരോ പോസ്റ്റുകൾക്കും പ്രത്യേക ഇമെയിൽ ഐഡി നൽകിയിട്ടുണ്ട്. വിശദമായ ബയോ ഡാറ്റയും നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാം.