Updated on: 12 August, 2023 9:45 AM IST
IBPS Recruitment 2023: Apply for 4451 vacancies

വിവിധ പൊതുമേഖലാ ബാങ്കുകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 4451 ഒഴിവുകളാണുള്ളത്. പ്രബേഷനറി ഓഫിസർ (PO) / മാനേജ്‌മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫിസർ (SO) തസ്തികളിലാണ് ഒഴിവുകൾ. ഈ തസ്‌തികകളിലെ നിയമനത്തിനായി   ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (IBPS) അപേക്ഷകൾ ക്ഷണിച്ചു. PO/മാനേജ്‌മെന്റ് ട്രെയിനി തസ്തികയിൽ 3049 ഒഴിവുകളും SO തസ്തികകളിൽ 1402 ഒഴിവുകളുമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. സിബിൽ ക്രെഡിറ്റ് സ്കോർ 650 വേണം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഈ നിബന്ധനയില്ല. വിശദവിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.ibps.in സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ, ജൂനിയർ റിസർച് ഫെലോ ഒഴിവുകൾ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 21 വരെ അപേക്ഷകൾ അയക്കാവുന്നതാണ്. 

പ്രായ പരിധി

20–30. സംവരണവിഭാഗങ്ങൾക്കും വിമുക്‌തഭടന്മാർക്കും ഇളവുണ്ട്. 

അപേക്ഷാ ഫീസ്

850 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 175 രൂപ). 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/08/2023)

തിരഞ്ഞെടുപ്പ്

ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ/ ഒക്ടോബറിൽ. മെയിൻസ് നവംബറിൽ. രണ്ടും ഓൺലൈൻ ഒബ്ജക്ടീവ്. ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജനുവരി/ഫെബ്രുവരിയിൽ ഇന്റർവ്യൂ. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ പ്രിലിംസിന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം. മെയിനിന് തിരുവനന്തപുരം, കൊച്ചി.  പ്രിലിമിനറി ഓൺലൈൻ പരീക്ഷ ഡിസംബർ 30, 31 തീയതികളിൽ. നെഗറ്റീവ് മാർക്കുണ്ട്. മെയിൻ പരീക്ഷ ജനുവരി 28ന്. 

ബന്ധപ്പെട്ട വാർത്തകൾ: രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ അപ്രന്റിസ് 150 ഒഴിവുകൾ

പ്രബേഷനറി ഓഫിസർ

വിദ്യാഭ്യാസ യോഗ്യത: ബിരുദം

സ്‌പെഷലിസ്‌റ്റ്  ഓഫിസർ 

തസ്തികയും ഒഴിവും: മാർക്കറ്റിങ് ഓഫിസർ (700 ഒഴിവ്), അഗ്രികൾചർ ഫീൽഡ് ഓഫിസർ (500), ഐടി ഓഫിസർ (120), രാജ്ഭാഷാഅധികാരി (41), എച്ച്ആർ/പഴ്‌സനേൽ ഓഫിസർ (31), ലോ ഓഫിസർ (10) എന്നീ തസ്തികകളുണ്ട്. യോഗ്യതാവിശദാംശങ്ങൾ വിജ്ഞാപനത്തിൽ. ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക. കംപ്യൂട്ടർ പരിജ്ഞാനം വേണം. 

English Summary: IBPS Recruitment 2023 Job Notifications
Published on: 12 August 2023, 09:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now