Updated on: 12 June, 2023 5:19 PM IST
ICAR and Amazon Kisan has signed new project to promote farmers in the country

ഐസിഎആറും (ICAR) ആമസോൺ കിസാനും ചേർന്ന് രാജ്യത്തെ കർഷകരെ ശാക്തീകരിക്കുന്നതിനുള്ള പുതിയ
ധാരണാപത്രത്തിൽ ഒപ്പിട്ടു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും (ICAR), ആമസോൺ കിസാനും ചേർന്ന് രാജ്യത്തെ കർഷകരുടെ മികച്ച വിളവിനും, വരുമാനത്തിനും വേണ്ടി വിവിധ വിളകളുടെ ശാസ്ത്രീയ കൃഷിയെക്കുറിച്ച് കർഷകർക്ക് മാർഗ്ഗനിർദ്ദേശം നൽകി. 

MOU പ്രകാരം, ആമസോണിന്റെ ശൃംഖല വഴി കർഷകർക്ക് ഐസിഎആർ(ICAR) സാങ്കേതിക പിന്തുണ വാഗ്ദാനം ചെയ്യുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഓദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഈ പങ്കാളിത്തം കർഷകരുടെ ഉപജീവനം വർധിപ്പിക്കുകയും, കാർഷിക വിളകളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആമസോൺ ഫ്രെഷ് ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയുള്ള പുത്തൻ ഉൽപന്നങ്ങളിലേക്കുള്ള പ്രവേശനവും ഈ കരാർ വഴി നടപ്പാക്കും. 

രാജ്യത്തെ പ്രധാന കാർഷിക സർവ്വകലാശാലയായ ഐസിഎആർ(ICAR) -കെവികെ(KVK)യും ആമസോണും തമ്മിൽ പൂനെയിൽ നടത്തിയ പൈലറ്റ് പ്രോജക്റ്റിന്റെ ഫലങ്ങൾ, പിന്നിട് വിപുലമായ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത കൃത്യമായ കാർഷിക രീതികൾ മെച്ചപ്പെടുത്താനും പ്രേരിപ്പിച്ചതായി കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് കാർഷികമേഖലയിൽ, സാങ്കേതികവിദ്യയുടെ കൈമാറ്റത്തിലൂടെയും കാർഷിക മേഖലയുടെ ശേഷി വർധിപ്പിക്കുന്ന പരിപാടികളിലൂടെയും, സാങ്കേതിക അടിത്തറ പ്രയോജനപ്പെടുത്തുന്നതിലൂടെ കൃഷി വിജ്ഞാന കേന്ദ്രം കൂടുതൽ കർഷകരെ ശക്തിപ്പെടുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ICAR-ഉം, ആമസോണും KVK-കളിലെ കർഷക ഇടപഴകൽ പരിപാടികളിൽ ഒരുമിച്ച് പ്രവർത്തിക്കും, അതോടൊപ്പം കാർഷിക രീതികളും, കാർഷിക ലാഭവും വർദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ, വിളവിന്റെ ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ എന്നിവ നടത്തും. ആമസോൺ കർഷകരെ പരിശീലനത്തെ പിന്തുണയ്ക്കുകയും, കർഷകരെ അവരുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വിപണനം ചെയ്യുന്നതിന് സഹായിക്കുകയും, ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം സുഗമമാക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അടുത്ത 3 ദിവസങ്ങളിൽ ഡൽഹിയിൽ ഉഷ്ണ തരംഗം പ്രവചിച്ച് കാലാവസ്ഥ കേന്ദ്രം

Pic Courtesy: Pexels.com

English Summary: ICAR and Amazon Kisan has signed new project to promote farmers in the country
Published on: 12 June 2023, 12:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now