പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ കിടിലൻ ഉത്സവകാല ഓഫറുകൾ ഇറക്കിയിരുന്നു. 'ഫെസ്റ്റീവ് ബൊനാന്‍സ' എന്ന പേരിലറിയപെടുന്ന ഈ ഓഫറിനു കീഴില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് ബാങ്ക് നടത്തിയിരിക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഇടപാടകള്‍ക്കു പുറമേയുള്ള ഇടപാടുകള്‍ക്കും ഓഫറുകളും ക്യാഷ്ബാക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണിലുടനീളം ഇളവുകള്‍ ലഭ്യമാക്കാം.
ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് ഇടപാടുകള്‍ക്കു വന്‍ കിഴിവുണ്ടാകും. വായ്പകളുടെ പ്രൊസസിങ് നിരക്ക്, ബാങ്കിങ് സേവനങ്ങളില്‍ കുറഞ്ഞ ഇ.എം.ഐ, വായ്പ, ക്രെഡിറ്റ് കാര്‍ഡ്, എന്‍.ആര്‍.ഐ, സേവിങ്‌സ് ആന്‍ഡ് കറന്റ് അക്കൗണ്ട്, മണി ട്രാന്‍സ്ഫര്‍, ബിസിനസ് ബാങ്കിങ്, കണ്‍സ്യൂമര്‍ ഫിനാന്‍സ്, നിക്ഷേപങ്ങള്‍ എന്നിവയിലും ഉപയോക്താക്കള്‍ക്ക് ഇളവുകള്‍ ലഭിക്കും.
പ്രധാന ഓഫറുകള്‍
ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മിന്‍ത്ര, പേടിഎം മാള്‍ പ്ലാറ്റ്‌ഫോമുകളിലെ ഇടപാടുകള്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും. അര്‍മാനി, ഡീസല്‍, ജിയോര്‍ജിയോ അര്‍മാനി, ഹ്യൂഗോ ബോസ്, ജിമ്മി ചൂ, സത്യ പോള്‍, സ്റ്റീവ് മാഡെന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും.
ജിയോ മാര്‍ട്ട്, റിലയന്‍സ് ഫ്രഷ്, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, റിലയന്‍സ് സ്മാര്‍ട്ട്, ലൈസിയസ്, സുപ്രര്‍ ഡെയ്ലി, മില്‍ക്ക് ബാസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വാങ്ങലുകള്‍ക്കും കിഴിവ് ലഭിക്കും. സ്വിഗ്ഗി, സൊമാറ്റോ, ഈസി ഡിന്നര്‍, ഈറ്റ് ഷുവര്‍ പ്ലാറ്റ്‌ഫോമുകളിലും കിഴിവുകള്‍ ലഭിക്കും. യാത്ര, ഈസി മൈ ട്രിപ്പ്, മെയ്ക്ക് മൈ ട്രിപ്പ്, പേടിഎം ഫ്ളൈറ്റ് തുടങ്ങി പ്ലാറ്റ്‌ഫോമുകളില്‍ 25 ശതമാനം വരെ ഓഫറുണ്ട്.
വായ്പാ ഓഫറുകള്‍
വായ്പാ ഓഫറുകളിലാണ് ഐ.സി.ഐ.സി.ഐ. ഞെട്ടിച്ചത്. 6.70 ശതമാനം മുതല്‍ പലിശ നിരക്കില്‍ റിപ്പോ അധിഷ്ഠിത ഭവന വായ്പകള്‍ ലഭിക്കും. മറ്റു ബാങ്കുകളില്‍ നിന്ന് മാറ്റുന്ന വായ്പകള്‍ക്കും പുതിയ ഭവന വായ്പകള്‍ക്കും 1,100 രൂപ മുതലാണ് പ്രൊസസിങ് നിരക്ക്. ഒരു ലക്ഷം രൂപയുടെ വാഹന വായ്പയ്ക്ക് 799 രൂപ മുതല്‍ ഇ.എം.ഐ. ലഭ്യമാണ്. എട്ടു വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. 10.5 ശതമാനം മുതലാണ് കാര്‍ വായ്പകളുടെ പലിശ. നിലവിലെ വായ്പയില്‍ ടോപ് അപ് സൗകര്യവും ഉണ്ടായിരിക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് 1000 രൂപയ്ക്കു 29 രൂപ മുതല്‍ ഇ.എം.ഐ. ലഭ്യമാണ്. 48 മാസമാണ് തിരിച്ചടവ് കാലാവധി. 1,499 രൂപയാണ് പ്രൊസസിങ് നിരക്ക്.
കുറഞ്ഞ പേപ്പര്‍ വര്‍ക്കില്‍ നോ കോസ്റ്റ് ഇ.എം.ഐ. സൗകര്യം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കും. വ്യക്തിഗത വായ്പകള്‍ 10.25 ശതമാനം പലിശയ്ക്കു ലഭിക്കും. 1,999 രൂപയാണ് പ്രൊസസിങ് നിരക്ക്. ഐ.സി.ഐ.സി.ഐ. ബാങ്കില്‍ അക്കൗണ്ടുള്ള സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപവരെയും അക്കൗണ്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് 15 ലക്ഷം രൂപ വരെയും ഓവര്‍ ഡ്രാഫ്റ്റ് ലഭിക്കും. ഉപയോഗിച്ച പണത്തിനു മാത്രം പലിശ നല്‍കിയാല്‍ മതി. എടുത്ത തുക നേരത്തേ തിരിച്ചടയ്ക്കുന്നതിന് അധിക പണം ഈടാക്കുകയുമില്ല.
വെര്‍ച്വല്‍ പ്രോപര്‍ട്ടി പ്രദര്‍ശനം- ഹോം ഉത്സവ്
രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ വെര്‍ച്വലായി അവതരിപ്പിക്കുന്ന ഹോം ഉത്സവ് ഡിജിറ്റല്‍ പ്രദര്‍ശനത്തിനും ബാങ്ക് തുടക്കം കുറിച്ചു. www.homeutsavicici.com ല്‍ പ്രദര്‍ശനം വീക്ഷിക്കാം.