സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ ഒരു പദ്ധതിയാണ് ഐസിഐസിഐ ഗോൾഡൻ ഇയർ എഫ്ഡി (ICICI Golden Year FD). മുതിർന്ന പൗരന്മാർക്ക് സാധാരണ ബാങ്കുകൾ അധിക പലിശ നൽകാറുണ്ട്. അധിക പലിശയ്ക്കൊപ്പം ബോണസായി പലിശ നൽകാൻ തുടങ്ങിയത് കോവിഡ് കാലത്താണ്. ഇത്തരത്തിൽ ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ച സ്പെഷ്യൽ എഫ്ഡിയായ ഐസിഐസിഐ ഗോൾഡൻ ഇയർ എഫ്ഡിയെ കുറിച്ചാണ് വിശദമാക്കുന്നത്.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനമാണ് അധിക നിരക്കായി ഐസിഐസിഐ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്. ഗോള്‍ഡന്‍ ഇയര്‍ സ്ഥിര നിക്ഷേപത്തിന്റെ ഭാഗമായി 0.25 ശതമാനം ബോണസ് നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. ഇതു പ്രകാരം സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ 0.75 ശതമാനം പലിശ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. നിശ്ചിത കാലപരിധിക്കുള്ളിൽ നിക്ഷേപമിടുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. 2022 ഒക്ടോബര്‍ 7 വരെയാണ് ഗോൾഡൻ ഇയർ എഫ്ഡിയിൽ ചേരാന്‍ സാധിക്കുക.
ബന്ധപ്പെട്ട വർത്തകൾ: Bank Alert! ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു
2022 മേയ് മാസത്തിലാണ് ഐസിഐസിഐ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനായി ഈ പദ്ധതി ആരംഭിച്ചത്.
5 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് ലഭിക്കുക. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധിയിൽ നിക്ഷേപം ആരംഭിക്കാം. കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ 1.25 ശതമാനം പിഴ ഈടാക്കും.
ബന്ധപ്പെട്ട വർത്തകൾ: പിപിഎഫിൽ ദിവസേന 417 രൂപ നിക്ഷേപിച്ച് 15 വർഷത്തിൽ കോടിശ്വരനാകാം
5 വര്‍ഷം 1 ദിവസത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് ഗോൾഡൻ ഇയർ എഫ്ഡി നിരക്ക് ബാധകമാകുക. ഈ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 5.75 ശതമാനം പലിശയാണ് ലഭിക്കുന്നത്. ഇതിനൊപ്പം 0.75 ശതമാനം ചേർത്ത് 6.50 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
ഗോൾഡൻ ഇയർ എഫ്ഡിയിൽ മൂന്ന് തരത്തില്‍ സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. ക്യുമുലേറ്റീവ് രീതി, മന്ത്ലി പേഔട്ട് രീതി, ക്വാട്ടേർലി പേ ഔട്ട് രീതി എന്നിങ്ങനെ. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന ആദായം എത്രയാണെന്ന് നോക്കാം.
ബന്ധപ്പെട്ട വർത്തകൾ: Post Office Scheme : ഈ 7 സ്കീമുകളിൽ നിങ്ങളുടെ പണം നിക്ഷേപിച്ച് വലിയ നേട്ടങ്ങൾ നേടുക; വിശദവിവരങ്ങൾ
5 വര്‍ഷം 1 ദിവസ കാലാവധിയിലേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ക്യുമുലേറ്റീവ് രീതിയിൽ കാലാവധിയെത്തുമ്പോൾ 1,90,332 രൂപ പലിശയായി ലഭിക്കും. ക്വാട്ടേർലി പേ ഔട്ട് രീതി തിരഞ്ഞെടുത്താല്‍ ത്രൈമാസത്തിൽ 8,125 രൂപ പലിശയായി ലഭിക്കും. 5 വര്‍ഷം കൊണ്ട് ലഭിക്കുക ആകെ പലിശ 1,62,589 രൂപയാണ്.
മന്ത്ലി പേഔട്ട് രീതിയിൽ 2,694 രൂപയാണ് പലിശ ലഭിക്കുക. 5 വര്‍ഷത്തേക്ക്, 60 മാസത്തേക്ക് 1,61,711 രൂപയാണ് ആകെ പെന്‍ഷന്‍ ലഭിക്കുക. 5 ലക്ഷം രൂപ 6 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാൽ 2,36,310 രൂപ പലിശയായി ലഭിക്കും.