ഐ.ഡി.ബി.ഐ ബാങ്കിന്റെ നോർത്തേൺ, ഈസ്റ്റേൺ, വെസ്റ്റേൺ, സതേൺ സോണുകളിലായി 650 ആണ് ഉള്ളത്. അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികകളിലാണ് ഒഴിവുകൾ.
ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നിയമനത്തിന്റെ വിജ്ഞാപനം ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
ഒരു വർഷത്തെ ബാങ്കിംഗ് ആന്റ് ഫിനാൻസ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (PGDBF) കോഴ്സിലൂടെയായിരിക്കും നിയമനം നൽകുക. 9 മാസത്തെ ക്ലാസ്റൂം പഠനവും 3 മാസം ഐ.ഡി.ബി.ഐ ബ്രാഞ്ചുകളിലുള്ള ഇന്റേൺഷിപ്പും ചേർന്നതാണ് കോഴ്സ്.
നിശ്ചിത യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 22നുള്ളിൽ അപേക്ഷ സമർപ്പിക്കാം.
അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഔദ്യോഗിക വെബ്സൈറ്റിൽ ആക്ടിവേറ്റ് ആയിട്ടുണ്ട്.
സെപ്റ്റംബർ 4ന് നടക്കുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈൻ ടെസ്റ്റിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖമുണ്ടായിരിക്കും.
ലോജിക്കൽ റീസണിംഗ്, ഡാറ്റാ അനാലിസിസ്, ഇന്റർപ്രറ്റേഷൻ, ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ എക്കോണമി/ ബാങ്കിംഗ് അവെയർനസ് എന്നീ വിഷയങ്ങളിൽ നിന്നായിരിക്കും പരീക്ഷയിൽ ചോദ്യങ്ങളുണ്ടാവുക. 200 മാർക്കിന്റേതാണ് പരീക്ഷ. 2 മണിക്കൂർ ദൈർഘ്യമുണ്ടായിരിക്കും.
1000 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 200 രൂപ അടച്ചാൽ മതിയാകും.