ബഹിരാകാശത്തും സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് ഇന്ത്യ .ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ 'ഗഗന്‍യാൻ്റെ ഭാഗമായി രാജ്യത്ത് നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്ന സംഘത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നാല് വൈമാനികരാണുള്ളത്. ബഹിരാകാശ യാത്രികര്‍ക്കുള്ള ഭക്ഷണത്തിന്റെ പ്രത്യേക മെനുവാണ് മൈസൂരിലെ ഗവേഷണ കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്.ഇന്ത്യന്‍ സംഘത്തിന് കഴിക്കാന്‍ ഇഡ്ഡലിയും, സാമ്പാറും, ഉപ്പുമാവും, വെജിറ്റബിള്‍ റോളും, എഗ് റോളും, മൂംഗ് ദാലും, ഹലുവയുമെല്ലാം അടക്കം മുപ്പത് വിഭവങ്ങള്‍ തയ്യാറാക്കാനാണ് .തീരുമാനം.
ഭക്ഷണം.പ്രത്യേക രീതിയില്‍ സൂക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള ഹീറ്ററും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണത്തിന് പുറമെ വെള്ളവും ആവശ്യമായ ജ്യൂസുകളും അടങ്ങിയ ചെറു കണ്ടെയ്‌നറുകളും സംഘത്തിന് നല്‍കും.ഭൂഗുരുത്വ ആകർഷണം ഏറ്റവും കുറഞ്ഞ സാഹചര്യത്തില്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ കഴിക്കുന്നതിന് സഹായിക്കുന്ന പ്രത്യേക കണ്ടെയ്‌നറുകളാണ് നിർമ്മിക്കുന്നത് . ഇഡ്ഡലിയും സാമ്പാറും അടക്കമുള്ള ആഹാരം ഇത്തരത്തില്‍ ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകാനും സാധിക്കും .