നെൽവയൽ തണ്ണീർത്തട നിയമത്തിൽ വ്യവസ്ഥ പ്രകാരം വയലുകൾ നികത്തി വീട് വയ്ക്കാൻ ഉടമസ്ഥൻ അധികാരമില്ലെന്ന് റവന്യൂ വകുപ്പ്. വയൽ നികത്തി വീടു വച്ചാലും ഭൂമി 'പാടം' എന്ന് മാത്രമേ രേഖകളിൽ വരൂ. വയൽ നികത്തി വീട് വയ്ക്കാൻ ഉടമസ്ഥന് ജില്ലാതല സമിതി അനുമതി നൽകിയാലും, ഭൂമി രേഖകളിൽ പറമ്പോ പുരയിടമോ ആയി മാറ്റാൻ അനുമതി ഒരുതരത്തിലും അനുമതി നൽകില്ലെന്ന് റവന്യൂ വകുപ്പ് അറിയിക്കുകയും, ഇത്തരത്തിൽ സ്വഭാവവ്യതിയാനം നടത്തുന്ന വ്യക്തികൾക്ക് കർശന ശിക്ഷാ നിയമങ്ങൾ അനുസരിക്കേണ്ടത് ആയി വരും.
ബന്ധപ്പെട്ട വാർത്തകൾ: വയൽ നികത്താൻ തോന്നിയില്ല വയലിന് മുകളിൽ വീടു വെച്ച ഒരു മുൻ പഞ്ചായത്ത് പഞ്ചായത്തു പ്രസിഡന്റ്
സ്വഭാവ വ്യതിയാനം നടത്താൻ ഫോറം-6 നൽകുന്ന അപേക്ഷ സ്വീകരിക്കാൻ പാടില്ല എന്ന് വ്യക്തമാക്കി ലാൻഡ് റവന്യൂ കമ്മീഷണർ ആർടിഒമാർക്ക് കത്തയച്ചിട്ടുണ്ട്. ഭൂമി തരം മാറ്റം സംബന്ധിച്ച് അപേക്ഷകളുമായി ബന്ധപ്പെട്ട ആർടിഒമാർക്കുള്ള വിവിധ സംശയങ്ങൾക്ക് മറുപടി നൽകുന്ന കത്തിലാണ് നിയമത്തിലെ ഈ വ്യവസ്ഥ കമ്മീഷണർ വിശദീകരിച്ചത്. വയൽ നികത്തി വീട് നിർമ്മാണത്തിന് അനുമതി ലഭിച്ചാൽ രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയാൽ ബാങ്ക് വായ്പകൾക്ക് തടസ്സമുണ്ടാകും.
The Revenue Department said that the owner does not have the power to fill the fields and build a house as per the provisions of the Paddy Field Wetlands Act. Even if the field is filled and the house is left, the land only appears in the records as a 'field'.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന ശേഷം നെൽവയൽ വാങ്ങിയവർക്ക് വീടുവയ്ക്കാൻ പാടം നികത്താൻ ആവില്ല എന്ന് ഹൈക്കോടതി ബെഞ്ച് വിധി പ്രസ്താവിച്ചതോടെ നിലവിലെ നിയമത്തിന് ശക്തി ഏറിയിരിക്കുകയാണ്. നേരത്തെ സ്വകാര്യ ഭൂവുടമകൾ ഇക്കാര്യത്തിൽ ഇളവ് തേടി ഹൈക്കോടതി സിംഗിൾബെഞ്ചിനെയും പിന്നീട് ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചപ്പോൾ റവന്യൂ വകുപ്പും എതിർകക്ഷി ആയിരുന്നു. അതിനാൽ ഫുൾ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ പോകേണ്ട ആവശ്യം വകുപ്പിന് ഇല്ലെന്ന് അധികൃതർ വിശദീകരിച്ചു.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വവരും മുൻപ് നെൽവയലുകളുടെ ഉടമകളായിരുന്നവർക്കാണ് വീട് നിർമ്മാണത്തിന് ഇളവ് നൽകാൻ വ്യവസ്ഥ ഉള്ളത്. പഞ്ചായത്തിൽ 10 സെൻറ്, നഗരത്തിൽ 5 സെൻറ് എങ്ങനെയാണ് പരമാവധി നികത്താൻ ആവുക. പ്രാദേശികതല നിരീക്ഷണ സമിതി നൽകുന്ന ശുപാർശ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉൾപ്പെടുന്ന ജില്ലാതല സമിതി ആയിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണീർതട നിയമം വരുന്നതിനു മുമ്പ് നികത്തപെട്ട ഭൂമി എന്താണ് ചെയ്യേണ്ടത്?