Updated on: 14 July, 2022 6:22 PM IST
National Savings Certificate

സുരക്ഷതയ്ക്കും നല്ല വരുമാനം നൽകുന്നതിലും പേരുകേട്ട, സർക്കാർ പിന്തുണയുള്ള പോസ്റ്റ് ഓഫീസ് പദ്ധതികളിലൊന്നാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (NSC).  ചെറുകിട സമ്പാദ്യ പദ്ധതികളിൽ വലിയ പ്രയാസമില്ലാതെ നേട്ടമുണ്ടാക്കാവുന്ന ഏറ്റവും നല്ല പദ്ധതിയാണിത്.   അഞ്ചു വർഷത്തേക്കാണ് നിക്ഷേപിക്കേണ്ടത്.  നികുതി ആനുകൂല്യങ്ങൾ ലഭ്യമാക്കാവുന്ന പദ്ധിതി കൂടിയാണിത്.

ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങൾക്ക് അഞ്ച് വ‍ർഷത്തേക്ക് സാധാരണയായി 5.5 ശതമാനം പലിശ നിരക്ക് നൽകുമ്പോൾ എൻഎസ്‌സി 6.8 ശതമാനം റിട്ടേൺ നൽകുന്നുണ്ട്. ചെറുകിട, ഇടത്തരം വരുമാനമുള്ള നിക്ഷേപകർക്ക് സുരക്ഷിതവും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ നിക്ഷേപ പദ്ധതിയാണിത്. ഇതിൻറെ പ്രത്യേകത ഈ സേവിംഗ്സ് സ്കീമിന് ഒറ്റത്തുക മാത്രമേ ആവശ്യമുള്ളൂ. ഓരോ മാസവും തവണകൾ അടയ്ക്കേണ്ടതില്ല. എൻഎസ്‌സി സ്കീം വഴി നടത്തുന്ന നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവും ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് പദ്ധതി: 50,000 രൂപ നിക്ഷേപം; 23 ലക്ഷം രൂപ വരുമാനം

ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കുന്നതിന് കുറഞ്ഞത് 1,000 രൂപയുടെ നിക്ഷേപം ആവശ്യമാണ്. 100 രൂപയുടെ ഗുണിതത്തിൽ പിന്നീട് കൂടുതൽ നിക്ഷേപങ്ങൾ നടത്താം. എന്നിരുന്നാലും, നിക്ഷേപം ലംപ്സം തുകയിൽ ചെയ്യണമെന്നത് മാത്രമാണ് വ്യവസ്ഥ.  പ്രായപൂർത്തിയായ ആളുകൾക്ക് സ്വന്തം പേരിലോ പ്രായപൂർത്തിയാകാത്തയാളുടെ പേരിലോ ഒരു സിംഗിൾ ഹോൾഡർ ടൈപ്പ് അക്കൗണ്ട് തുറക്കാം.  പ്രായപൂർത്തിയാകാത്ത കുട്ടിക്കും 10 വയസ്സ് തികയുമ്പോൾ സിംഗിൾ ഹോൾഡർ ടൈപ്പ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ്; നിങ്ങൾക്ക് പ്രതിമാസം 4950 രൂപ ലഭിക്കും, മുഴുവൻ വിവരങ്ങളും അറിയുക

മൂന്ന് പേർക്ക് ചേർന്ന് ജോയിന്റ് 'എ' ടൈപ്പ് അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്.  ഒരാൾക്ക് വേണ്ടിയെന്ന രീതിയിൽ മൂന്ന് പേർക്ക് വരെ സംയുക്തമായി ജോയിന്റ് 'ബി' ടൈപ്പ് അക്കൗണ്ടും തുടങ്ങാവുന്നതാണ്. ഡെപ്പോസിറ്റ് തീയതി മുതൽ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തിന്റെ കാലാവധി  അവസാനിക്കും. ഈ സ്കീമിൽ ലോൺ സൗകര്യവും ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: Post Office Scheme: 10 വയസിൽ മുകളിലുള്ള കുട്ടികൾക്കായി സമ്പാദ്യം തുടങ്ങാം, പ്രതിമാസം 2500 രൂപ കൈയിലെത്തും

പ്രതിവർഷം ആകർഷകമായ 6.8 ശതമാനം എന്ന പലിശ നിരക്കിൽ, 1000 രൂപയുടെ നിക്ഷേപം 5 വർഷത്തിന് ശേഷം 1389.49 രൂപയായി ഉയരും. ഇത് പ്രകാരം അഞ്ച് വ‍ർഷത്തിനുള്ളിൽ 2 ലക്ഷം രൂപ നിക്ഷേപിച്ച ഒരാൾക്ക് പലിശയായി 77,899 രൂപ ലഭിക്കും. ഏകദേശം 80000 രൂപയാണ് ലഭിക്കുന്നത്. അതായത് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിൽ 2 ലക്ഷം രൂപ നിക്ഷേപിച്ച ഒരാൾക്ക് അഞ്ച് വ‍ർഷം കഴിയുമ്പോൾ 2,80000 രൂപയായി തിരിച്ച് കിട്ടും.

English Summary: If you invest 2 lakhs in this scheme, you can get 2,78,000 rupees in 5 years
Published on: 14 July 2022, 02:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now