Updated on: 21 October, 2021 7:11 PM IST
If you invest Rs 4.5 lakh in Post Office MIS, you can get a pension of Rs 2,475 per month

സുരക്ഷിതവും മികച്ച ആദായം ലഭിക്കുന്നതുമായ ഒരു പദ്ധതിയില്‍ നിക്ഷേപം നടത്തുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കാവുന്നതാണ്. 

ഇവിടെ നിക്ഷേപം നടത്തുമ്പോള്‍ യാതൊരു തരത്തിലുമുള്ള റിസ്‌ക് സാധ്യതകളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഇപ്പോള്‍ നമ്മളിവിടെ പരിചയപ്പെടാന്‍ പോകുന്നത് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം അഥവാ എംഐഎസ് പദ്ധതിയെയായണ്. ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കും. ഈ ചെറുകിട നിക്ഷേപ പദ്ധതിയിലൂടെ പ്രതിമാസം 4,950 രൂപ വരെയുള്ള ഉറപ്പുള്ള ആദായം നേടുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.

പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്‌കീമില്‍

പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം പ്രകാരം സിംഗിള്‍ അക്കൗണ്ട് രീതിയിലോ, ജോയിന്റ് അക്കൗണ്ട് രീതിയിലോ ഒറ്റത്തവണ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. എത്ര തുകയാണോ നിക്ഷേപിക്കുന്നത്, അതിന് അനുസരിച്ച് ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുമാനം ലഭിക്കുകയാണ് ചെയ്യുക. 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്‌കീം നിക്ഷേപ കാലാവധി. നിക്ഷേപകന് താത്പര്യമുണ്ട് എങ്കില്‍ വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കാവുന്നതാണ്.

പലിശ നിരക്ക്

നിലവിലെ പാദത്തില്‍ പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്‌കീം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.6 ശതമാനമാണ്. പദ്ധതിയിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപയാണ്. സിംഗിള്‍ അക്കൗണ്ട് ആണെങ്കില്‍ പരമാവധി നിക്ഷേപിക്കുവാന്‍ സാധിക്കുന്ന തുക 4.5 ലക്ഷം രൂപ വരെയാണ്. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ ഇനി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കുവാന്‍ സാധിക്കും. പരമാവധി 3 പേര്‍ക്ക് ചേര്‍ന്നാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. 3 പേര്‍ക്കും ചേര്‍ന്ന് പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

ഒറ്റത്തവണ നിക്ഷേപം

10 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം ആരംഭിക്കാവുന്നതാണ്. നേരത്തെ പറഞ്ഞത് പോലെ 5 വര്‍ഷക്കാലത്തേക്കുള്ള ഈ നിക്ഷേപം വീണ്ടും 5 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുവാനും സാധിക്കും. ഒറ്റത്തവണയാണ് പദ്ധതിയില്‍ നിക്ഷേപം നടത്തേണ്ടത്. നിക്ഷേപ തുകയ്ക്ക് ലഭിക്കുന്ന പലിശയെ പന്ത്രണ്ടായി വിഭജിച്ച് ഓരോ മാസത്തിലും നിക്ഷേപകന് ആദായം ലഭിക്കും.

മാസം 4950 രൂപ പലിശ

5,000 രൂപ ഓരോ മാസവും ആദായമായി ലഭിക്കണമെങ്കില്‍ നിങ്ങള്‍ പോസ്റ്റ് ഓഫീസ് മന്ത്ലി സ്‌കീമില്‍ ഒരു ജോയിന്റ് അക്കൗണ്ട് ആണ് ആരംഭിക്കേണ്ടത്. ജീവിത പങ്കാളികളായ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കും ഇത്തരം ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാംജോയിന്‍ അക്കൗണ്ടില്‍ നടത്തേണ്ട ഒറ്റത്തവണ നിക്ഷേപം 9 ലക്ഷം രൂപയാണ്. വാര്‍ഷിക പലിശ നിരക്ക് 6.6 ശതമാനവും. 1 വര്‍ഷത്തെ പലിശത്തുക 59400 രൂപയായിരിക്കും. അത്തരത്തില്‍ ഒരു മാസം 4950 രൂപ പലിശ ഇനത്തില്‍ ലഭിക്കും.

1 മാസത്തെ പലിശ നിരക്ക് 2475 രൂപ

ഇനി സിംഗിള്‍ അക്കൗണ്ട് ആണെങ്കില്‍ ആകെ നടത്തുന്ന നിക്ഷേപം 4.5 ലക്ഷം രൂപയായിരിക്കും. പ്രതിവര്‍ഷ പലിശ നിരക്ക് 6.6 ശതമാനം തന്നെ. 1 വര്‍ഷത്തെ പലിശ നിരക്ക് 29,700 രൂപയായിരിക്കും. അത്തരത്തില്‍ 1 മാസത്തെ പലിശ നിരക്ക് 2475 രൂപയാണ്. പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ സേവിംഗ്സ് അക്കൗണ്ട് ആവശ്യമാണ്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡോ, വോട്ടര്‍ ഐഡിയോ, ഡ്രൈവിംഗ് ലൈസന്‍സോ ആവശ്യമാണ്.

English Summary: If you invest Rs 4.5 lakh in Post Office MIS, you can get a pension of Rs 2,475 per month
Published on: 21 October 2021, 05:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now