ദുർബ്ബല/താഴ്ന്ന വരുമാന വിഭാഗത്തിൽപ്പെട്ടതും സ്വന്തമായി 2/3 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവർക്ക് നാല് ലക്ഷം രൂപ ചെലവിൽ ഭവനം നിർമ്മിക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അപേക്ഷ ക്ഷണിച്ചു.
സന്നദ്ധ സംഘടനകൾ/എൻ.ജി.ഒകൾഎന്നിവരുടെ സഹകരണത്തോടെ രണ്ട് ലക്ഷം രൂപ സർക്കാർ സബ്സിഡിയോടെയും ഒരു ലക്ഷം രൂപ സ്പോൺസർ വിഹിതവും ഒരു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവുമടങ്ങുന്ന നാല് ലക്ഷം രൂപയാണ് ലഭിക്കുക.
നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ 15 നു മുൻപ് ലഭ്യമാക്കണം. ലൈഫ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്കും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവർക്കുമായിരിക്കും അർഹത.
ലൈഫ് മിഷനിൽ വീട് അനുവദിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്നും വാങ്ങി രേഖകളോടൊപ്പം സമർപ്പിക്കണം. The certificate that the house has not been allotted in the Life Mission should be obtained from the concerned panchayat and submitted along with the documents.
പദ്ധതിക്കായി സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ/ സന്നദ്ധസംഘടനകൾ 15 നു മുൻപ് ബോർഡിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
മുൻപ് സന്നദ്ധത അറിയിച്ചവർ ഒരിക്കൽ കൂടി അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കണം. ഫോറങ്ങൾക്കും വിശദവിവരങ്ങൾക്കും അതതു ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് www.kshb.kerala.gov.in സന്ദർശിക്കുക. ഫോൺ: 9495718903, 9846380133.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :