അപ്രതീക്ഷിതമായി മുന്നിലെത്തുന്ന വലിയ ചികിത്സാ ചിലവുകളില്‍ നിന്നും നമുക്കുള്ള പരിരക്ഷയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍. പോളിസി എടുത്തിട്ടുണ്ടെങ്കില്‍ ചികിത്സാ ബില്ലുകളിലെ മുഴുവന്‍ തുകയും ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കും എന്നതാണ് നമ്മുടെ ധാരണ. എന്നാല്‍ ചിലവായ തുകയുടെ ഒരു വിഹിതം നമ്മള്‍ തന്നെ വഹിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടായേക്കാം.
കോപേ, ഡിഡക്ടിബിള്‍സ് എന്നിവ അത്തരത്തിലുള്ള രണ്ട് സാഹചര്യങ്ങളാണ്. പോളിസി വാങ്ങിക്കുന്ന സമയത്ത് ഇക്കാര്യം നാമെപ്പോഴും ശ്രദ്ധിയ്ക്കണം. അത് വലിയ തുക നിങ്ങളില്‍ നിന്നും ചിലവായിപ്പോകുന്നതില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ഒപ്പം പോളിസിയുടെ പരമാവധി നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
കോപേ എന്നത് ഒരു കോസ് ഷെയറിഗ് ക്ലോസ് ആണ്. അതായത് അത് പ്രകാരം ഇന്‍ഷുര്‍ ചെയ്യപ്പെടുന്ന വ്യക്തി ചിലവിന്റെ ഒരു നിശ്ചിത ശതമാനം തുക നല്‍കേണ്ടതുണ്ട്. പുതുതായി ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ നിര്‍ബന്ധമായും ഇക്കാര്യം ഉപയോക്താവ് അറിഞ്ഞിരിക്കേണ്ടതുണ്ട്. ചികിത്സ ആവശ്യമായി വരുന്ന സമയത്ത് അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുവാന്‍ കോ പേയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് സഹായിക്കും. ക്യാഷ്‌ലെസ് ക്ലെയിമുകള്‍ക്കും റിഇമ്പേഴ്‌സ്‌മെന്റ് ക്ലെയിം ബാധകമാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ചികിത്സയ്ക്കായി 10,000 രൂപ ചിലവായി എന്ന് കരുതുക. നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി 10 ശതമാനം കോ പേ ക്ലോസോട് കൂടിയതാണ്. അപ്പോള്‍ നിങ്ങള്‍ നല്‍കേണ്ട തുക 1000 രൂപയാണ്. ബാക്കി തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കിക്കോളും.
കോപെയ്‌മെന്റ് നിങ്ങളുടെ ഇന്‍ഷുവേഡ് തുകയില്‍ കുറവ് വരുത്തുന്നില്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന ക്ലെയിം തുകയില്‍ മാത്രമാണ് ഇവിടെ കുറവ് സംഭവിക്കുന്നത്. പല തരത്തിലുള്ള കോ പേയ്‌മെന്റ് പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്. ഡിഡക്ടിബിള്‍ എന്നത് പോളിസി പെയ്‌മെന്റുകളുടെ പരിധിയായി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപയോഗിക്കുന്ന ക്ലോസ് ആണ്. ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി സ്വയം നല്‍കുവാന്‍ തയ്യാറായിരിക്കുന്ന തുകയാണ് ഡിഡക്ടിബിള്‍ എന്നത്. അതില്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് ബാധ്യതയുണ്ടാകില്ല.
ഉദാഹരണമായി നിങ്ങള്‍ 20 ലക്ഷം രൂപ ഇന്‍ഷുവേഡ് തുകയുള്ള 30,000 രൂപ ഡിഡക്ടിബിള്‍ ആയ ഒരു പോളിസി വാങ്ങിക്കുന്നു എന്ന് കരുതുക. എങ്കില്‍ നിങ്ങള്‍ നല്‍കേണ്ടത് 30,000 രൂപയായിരിക്കും. ബാക്കി ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. എന്താണ് ഒരു സാധാരണ പോളിസിയും ഡിഡക്ടിബിള്‍ പോളിസിയും തമ്മിലുള്ള വ്യത്യാസം എന്നാണോ ആലോചിക്കുന്നത്? സാധാരണ പോളിസിയേക്കാളും കുറഞ്ഞ പ്രീമിയം മാത്രമേ ഡിഡക്ടിബിള്‍ പോളിസികള്‍ക്ക് നല്‍കേണ്ടതുള്ളൂ എന്നത് തന്നെ.
ഡിഡക്ടിബിള്‍ പോളിസിയില്‍ ഇന്‍ഷുവേഡ് തുകയില്‍ കുറവ് വരുകയില്ല. രണ്ട് തരത്തിലാണ് ഡിഡക്ടിബിള്‍ പോളിസികളുള്ളത്യ വളണ്ടറി ഡിഡക്ടിബിളും കമ്പല്‍സറി ഡിഡക്ടിബിളും.