Updated on: 12 August, 2025 5:29 PM IST
കാർഷിക വാർത്തകൾ

1. ഓണത്തിന് സംസ്ഥാനത്ത് സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 2000 കര്‍ഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്, VFPCK എന്നിവയുടെ ഏകോപനത്തോടെയാണ് കർഷക ചന്തകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുനിസിപ്പാലിറ്റി തലത്തില്‍ നടക്കുന്ന കര്‍ഷക ചന്തകളില്‍ 1076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി.എഫ്.പി.സി.കെയും 764 എണ്ണം ഹോര്‍ട്ടികോര്‍പ്പും സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കര്‍ഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കിയും പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ പൊതുവിപണി വിലയേക്കാള്‍ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയുമാണ് കര്‍ഷകച്ചന്തകൾ കൊണ്ട് ലക്ഷ്യമിടുന്നത്. കർഷകരിൽ നിന്ന് 10% അധിക വില നൽകി പച്ചക്കറികൾ സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 30% കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയും, ജൈവപച്ചക്കറികള്‍, ഉത്തമ കൃഷിമുറകള്‍ (Good Agricultural Practices (GAP)) പരിപാലിച്ച് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ എന്നിവ 20% അധികവില നല്കി സംഭരിക്കുകയും പൊതുവിപണി വിലയേക്കാള്‍ 10% കുറച്ച് വില്പന നടത്തുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചർത്തു.

2. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 'വീട്ടുവളപ്പിലെ പച്ചക്കറി കൃഷി' എന്ന വിഷയത്തില്‍ ഓഗസ്റ്റ് 3-ാം തീയതി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 300/- രൂപയാണ് പരിശീലന ഫീസ്. താല്‍പര്യമുള്ളവര്‍ 94004 83754 എന്ന ഫോണ്‍ നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയുള്ള സമയങ്ങളിൽ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

3. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് നിലനിൽക്കുന്നത്. സംസ്ഥാനത്ത് രണ്ടു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Kitchen garden: Training, 2,000 farmers' markets for Onam.... more agricultural news
Published on: 12 August 2025, 05:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now