Updated on: 5 December, 2022 5:45 PM IST
IFFCO-MC’s Takibi – A Great Insecticide for Farmers

വിളകളിൽ ജൈവ പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങൾ പ്രാണികളോ, കീടങ്ങളോ ആണ്. ഇത് നിയന്ത്രിക്കുന്നതിന് കർഷകന് നല്ല കീടനാശിനി ആവശ്യമാണ്.

ഒന്നോ അതിലധികമോ പ്രാണികളെ കൊല്ലുന്നതിനോ, ഉപദ്രവിക്കുന്നതിനോ, ഇല്ലാതാക്കുന്നതിനോ അല്ലെങ്കിൽ ലഘൂകരിക്കുന്നതിനോ വേണ്ടി രൂപകൽപ്പന ചെയ്ത നാശിനികളാണ് കീടനാശിനികൾ എന്ന് അറിയപ്പെടുന്നത്.

ചില കീടനാശിനികൾ നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നു, മറ്റുള്ളവ അവയുടെ എക്സോസ്‌കെലിറ്റണുകളെ ദോഷകരമായി ബാധിക്കുകയോ അവയെ പ്രതിരോധിക്കുകയോ മറ്റ് തരത്തിലുള്ള നിയന്ത്രണങ്ങൾ പ്രയോഗിക്കുകയോ ചെയ്യുന്നു. കൂടാതെ, സ്പ്രേകൾ, പൊടികൾ, ജെൽസ്, ചൂണ്ടകൾ എന്നിങ്ങനെ വിവിധ രീതികളിൽ അവ പാക്ക് ചെയ്യാവുന്നതാണ്.

ബ്രോഡ് സ്പെക്ട്രം കീടനാശിനികളാൽ കൊല്ലപ്പെടുന്ന പ്രാണികളെ സ്പീഷിസ് പരിഗണിക്കാതെയാണ് നശിപ്പിക്കിക്കുന്നത്. എല്ലാ വാണിജ്യ കീടനാശിനികളുടെയും ലേബലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടികയിൽ ഭൂരിഭാഗവും നിയോനിക്കോട്ടിനോയിഡുകൾ, ഓർഗാനോഫോസ്ഫേറ്റ്, പൈറെത്രോയിഡ്, കാർബമേറ്റ് കീടനാശിനികൾ എന്നിവയാണ്.

ശ്രദ്ധാപൂർവം പ്രയോഗിക്കുകയാണെങ്കിൽ, ക്ലോർപൈറിഫോസ് പോലുള്ള ചില ബ്രോഡ്-സ്പെക്ട്രം കീടനാശിനികൾ പ്രത്യേക കീടങ്ങളെ ലക്ഷ്യം വയ്ക്കുന്നതിന് ഉപയോഗപ്രദമാണ്. ഒരു ബ്രോഡ്-സ്പെക്ട്രം കീടനാശിനി ഉപയോഗിക്കുന്നത് മൂലം
സഹായകമായ പ്രാണികളുടെ പ്രകൃതിദത്ത ശത്രുക്കളെ എങ്ങനെ ബാധിക്കുമെന്ന് കണക്കിലെടുക്കേണ്ടത് പ്രധാനമാണ്.

കൂടുതൽ പ്രതിരോധശേഷിയുള്ള പ്രകൃതിദത്ത ശത്രുക്കൾ പിന്നീട് സീസണിൽ അധിനിവേശ സ്പീഷീസുകളെ നിയന്ത്രിക്കുന്നതിനും രാസവളങ്ങളുടെ ആവർത്തനം കുറയ്ക്കുന്നതിനും സഹായിക്കും.

അത്കൊണ്ട് തന്നെ, കർഷകർ കീടനിയന്ത്രണത്തിന് മുൻഗണന നൽകണം. ഉൽപ്പാദന നഷ്ടം കുറയ്ക്കുന്നതിന് ബാധിത വിളയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ കീടനാശിനികൾ ഉപയോഗിക്കാൻ ശാസ്ത്രജ്ഞരും വിദഗ്ധരും നിർദ്ദേശിക്കുന്നു.

ഈ കാര്യം ഉൾക്കൊണ്ടാണ് IFFCO യും Mitsubishi Corporation നും ചേർന്ന് produce Tabiki (Flubendiamide 20% WG) നിർമ്മിക്കുന്നതിന് ഒരു സംയുക്ത സംരംഭം രൂപീകരിച്ചത്.

സുരക്ഷിതവും, മാനുഷികവും പാരിസ്ഥിതികവുമായ കെമിക്കൽ രാസവസ്തു പ്രെഫൈലാണ് Flubediamide 20% WG. റിയാനോഡിൻ-സെൻസിറ്റീവ് ഇൻട്രാ സെല്ലുലാർ കാൽസ്യം റിലീസ് ചാനലുകൾ സജീവമാക്കുന്നതു വഴി ഇതിന് കീടനാശിനി ഗുണങ്ങളുണ്ടാകുന്നു. അതുകൊണ്ടു തന്നെ ഈ സംയുക്തത്തിന്റെ ഉപഭോഗത്തിന് ശേഷം പ്രാണികൾ ഭക്ഷണമാക്കുന്നത് പെട്ടെന്ന് നിർത്തുന്നതിന് കാരണമാകുന്നു.

നെൽവിളകളിൽ തണ്ട് തുരപ്പൻ പുഴു, ഇല ചുരുട്ടിപ്പുഴു, പരുത്തിയിൽ അമേരിക്കൻ ബോൾവോം, പയറുവർഗ്ഗങ്ങളിൽ മുഞ്ഞ, കാബേജിലെ ഡയമണ്ട്ബാക്ക് പുഴു, തക്കാളിയിൽ കായ് തുരപ്പൻ എന്നിവയെ നിയന്ത്രിക്കാൻ Takibi ഉപയോഗിക്കുന്നു.
ശാസ്ത്ര നാമം: Flubendiamide 20% WG

സവിശേഷതകളും USPയും

• ബ്രോഡ്-സ്പെക്ട്രം കീടനാശിനികൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ചിത്രശലഭപ്പുഴുക്കളെ നിയന്ത്രിക്കുന്നു.
• ഉപയോഗിച്ച ഉടൻ തന്നെ പ്രാണികൾ വിളകൾ നശിപ്പിക്കുന്നത് തടയുന്നു.
• കീടങ്ങളുടെ സുസ്ഥിര നിയന്ത്രണം സാധ്യമാകുന്നതിലൂടെ ലാഭകരമാക്കുന്നു.
• പരിസ്ഥിതി സൗഹൃദം, മനുഷ്യ-സസ്യ സൗഹൃദം.
• IPM, IRM പ്രോഗ്രാമുകളിൽ കാര്യക്ഷമത.

 ഉപയോഗ രീതി

 

ശുപാർശ ചെയ്യുന്ന വിളകൾ

ശുപാർശ ചെയ്യുന്ന രോഗങ്ങൾ

അളവ്( ഏക്കറിന്)

കാലതാമസം

രൂപീകരണം (മില്ലി)

വെള്ളത്തിൽ ലയിപ്പിക്കുന്നത്(ലിറ്റർ)

കോട്ടൺ

American Ballworm

100

200

30

തക്കാളി

Fruit Borer

100

200

5

ധാന്യം

Pod Borer

100

200

30

നെല്ല്

Stem Borer, Leaf Roller

50

200

30

ക്യാബേജ്

Diamond Back Moth

25

200

7

കൂടുതൽ വിവരങ്ങൾക്ക് https://www.iffcobazar.in സന്ദർശിക്കുക

English Summary: IFFCO-MC’s Takibi – A Great Insecticide for Farmers
Published on: 05 December 2022, 05:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now