പത്തനംതിട്ട: മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. സ്വാതന്ത്ര്യ സമര സേനാനി കെ. കുമാര്‍ജിയുടെ ഭവനത്തിലാണ് പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: ഹരിത കേരളം മിഷൻ-അറിയേണ്ടതെല്ലാം
വൈസ് പ്രസിഡന്റ് പി.എം ജോണ്‍സണ്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. ആപ്ലിക്കേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് മേഴ്സി മാത്യുവും പദ്ധതി വിശദീകരണം ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നൈസി റഹ്മാനും നിര്‍വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: നൂറ് മേനി കൊയ്തെടുത്ത് ഹരിത കേരള മിഷന്‍
മുഖ്യപ്രഭാഷണം നവകേരള കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ നടത്തി. വാര്‍ഡ്തല ഉദ്ഘാടനത്തിന് ശേഷം മികച്ച രീതിയില്‍ പൈലറ്റ് സര്‍വേ നടത്തുന്ന സേന അംഗങ്ങളെയും ചടങ്ങില്‍ അനുമോദിച്ചു. ക്യു ആര്‍ കോഡ് പ്രകാശനം സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് മഞ്ജു ഹരിത കര്‍മ്മസേന പ്രസിഡന്റ് മിനിക്കും, സെക്രട്ടറി അഞ്ജുവിനും നല്‍കി നിര്‍വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: മീൻ വെയിസ്റ്റിൽ നിന്ന് ചിലവ് കുറഞ്ഞ ഉത്തമ കോഴിത്തീറ്റ.
ക്യു ആര്‍ കോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറി ഇന്‍ ചാര്‍ജ്ജും ചേര്‍ന്ന് ഭവനത്തില്‍ പതിച്ചു. ഭദ്രന്‍പിള്ള, വാര്‍ഡ് അംഗങ്ങളായ സജി തെക്കുംങ്കര, വിന്‍സണ്‍ ചിറക്കാല, സുരേഷ്, ഇലന്തൂര്‍ ബി.ഡി.ഒ രാജേഷ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, കെല്‍ട്രോണ്‍ ജില്ലാ മാനേജര്‍ ലിജോ, കെ.പി മുകുന്ദന്‍, വി.ഇ.ഒ വിനോദ് മിത്രംപുരം, കെല്‍ട്രോണ്‍ പ്രതിനിധി, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.