Updated on: 4 December, 2020 11:19 PM IST
മൂക്കന്നൂര്‍ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കലാകാരന്‍ ആര്‍ട്ടിസ്റ്റ് ദേവസിയെ ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് റോജി എം.ജോണ്‍ എം.എല്‍.എ മാവിന്‍ തൈ നടുന്നു.

അങ്കമാലി: വീട്ട് മുറ്റത്ത് മാവിന്‍ തൈ നട്ട് പിടിപ്പിച്ച് നാട്ടിലെ കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ആദരിക്കുന്ന പുതുമയാര്‍ന്ന പ്രവര്‍ത്തനവുമായി മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി. പദ്ധതിയുടെ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് ദേവസ്സിയുടെ വീട്ട്മുറ്റത്ത് മാവിന്‍ തൈ നട്ട് റോജി എം.ജോണ്‍.എം.എല്‍.എ നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍  മൂക്കന്നൂരിലെ കലാകാരന്മാരെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ആദരിക്കുന്നതാണ് പദ്ധതി. ജനപ്രതിനിധികളോടൊപ്പം അവരുടെ ഭവനത്തില്‍ ചെന്ന് പൊന്നാടയണിക്കുകയും വീട്ടുമുറ്റത്ത് മാവിന്‍തൈ നടുകയുമാണ് ചെയ്യുന്നത്. തൈകള്‍ക്ക് സംരക്ഷണകവചവും ഒരുക്കുന്നുണ്ടെന്ന് ലൈബ്രേറിയന്‍ കെ.പി. ഷൈജു പറഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മാവിൽ നിറയെ മാങ്ങ വേണോ? നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

#kerala#farmer#Agriculture#Krishi#Farm#Krishijagran

English Summary: In honor of the artists, a backyard flour project was started-kjoct1420kbb
Published on: 14 October 2020, 07:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now