1. കേരളത്തിൽ ഇന്നും നാളെയും മഴ ശമിക്കും, എന്നാൽ വീണ്ടും 3ാം തീയതി മുതൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 3ാം തീയതി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല, നവംബർ 5 വരെ തുലാവർഷം സജീമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.
2. കുറ്റ്യാടി മണ്ഡലത്തിലെ നെൽകൃഷിയിൽ നിന്നും വിവിധ വിഷരഹിത ബ്രാൻഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. കുറ്റ്യാടി നിയോജക മണ്ഡലം ജനകീയ ശാസ്ത്രീയ നെൽകൃഷി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നെൽകൃഷി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.വ്യത്യസ്ത തരത്തിലുള്ള നെൽകൃഷി ഇറക്കാൻ സാധിക്കണമെന്നും അതിൽ നിന്നും വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി വിപണി കണ്ടെത്താനും കൃഷി വകുപ്പിന്റെ ബ്രാൻഡ് നെയിം നൽകാനും പാക്കിംഗ് ഉൾപ്പെടെ പരിശീലനം നൽകാനും യന്ത്രസാമഗ്രികൾ എത്തിച്ചു നൽകാനും കൃഷി വകുപ്പ് സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു.
3. കേരളീയം, ദീപാവലി, ക്രിസ്തുമസ്, പുതുവത്സരം എന്നിവ പ്രമാണിച്ച് കാഷ്യൂ കോര്‍പ്പറേഷൻ്റെ കശുവണ്ടി പരിപ്പും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും 30 ശതമാനം വിലക്കുറവില്‍ കാഷ്യൂ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍, ഫ്രാഞ്ചൈസികള്‍, സഞ്ചരിക്കുന്ന വിപണനവാഹനം എന്നിവയിലൂടെ ലഭിക്കുന്നതായിരിക്കും. ആവശ്യമുള്ളവർ കാഷ്യൂ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ സന്ദർശിക്കുക.
4. ഖത്തറിൽ അടുത്ത ആഴ്ചയിലും മഴ തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാവാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടിമിന്നലുള്ള മഴയിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.