Updated on: 16 July, 2022 8:40 PM IST
ഇന്ദിരാഗാന്ധി ദേശീയ പെൻഷൻ പദ്ധതി

തൊഴില്‍ ചെയ്യാന്‍ പറ്റാത്ത 60 വയസ്സ് കഴിഞ്ഞവരെ സഹായിക്കാനാണ് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. കര്‍ഷക തൊഴിലാളികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, വയോധികര്‍, അവിവാഹിതരായ സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്കാണ് ക്ഷേമ പെൻഷനുകൾ നൽകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാര്‍ ഫണ്ടുകള്‍ സംയോജിപ്പിച്ചാണ് പെൻഷൻ നൽകുന്നത്. 60 വയസ് കഴിഞ്ഞ വയോധികർക്ക് മാസം 1,600 രൂപ പെൻഷൻ ലഭിക്കുന്ന ഇന്ദിരാഗാന്ധി ദേശീയ പെൻഷൻ പദ്ധതിയെ കുറിച്ച് കൂടുതലറിയാം.

ബന്ധപ്പെട്ട വാർത്തകൾ: എൽഐസി സരൽ പെൻഷൻ പദ്ധതി ആരംഭിച്ചു. നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം എത്രയെന്നറിയാം

പദ്ധതിയിൽ ചേരാനുള്ള യോഗ്യതകൾ

60 വയസ് പൂർത്തിയായ കേരളത്തിൽ മൂന്ന് വർഷമായി സ്ഥിര താമസമുള്ളവർക്കാണ് വാർദ്ധക്യ കാല പെൻഷന് അപേക്ഷിക്കാനാവുക. കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയാത്തവായിരിക്കണം അപേക്ഷകർ. വിവാഹിതരായ മക്കളുടെ വരുമാനം കണക്കാക്കേണ്ടതില്ല.

സര്‍വീസ് പെന്‍ഷനോ കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. 4000 രൂപ വരെ എക്സ്ഗ്രേഷിയ അല്ലെങ്കിൽ എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് വാർദ്ധക്യ കാല പെൻഷൻ ലഭിക്കില്ല. വികലാംഗർക്ക് ഈ നിബന്ധനയിൽ ഇളവുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: Good News! പെൻഷൻകാർക്കായി കേന്ദ്ര സർക്കാർ സംയോജിത പെൻഷൻ പോർട്ടൽ കൊണ്ടുവരുന്നു

അയോഗ്യതകൾ 

വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവരോ സർക്കാർ ജീവനക്കാർക്കോ വാർദ്ധക്യ കാല പെൻഷന് അർഹതയില്ല. സർക്കാറിൻെ പെന്‍ഷൻ, കുടുംബ പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഉടമസ്ഥർക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.

അപേക്ഷകന്റെ പേരിലോ കുടുംബത്തിലോ 1000 സി സി യിൽ കൂടുതൽ എൻജിൻ ക്ഷമതയുള്ള കാറുള്ളവർക്ക് അപേക്ഷിക്കാനാകില്ല. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടെങ്കിൽ വാർദ്ധക്യ കാല പെൻഷൻ ലഭിക്കില്ല. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഈ നിബന്ധന ബാധകമല്ല.

ബന്ധപ്പെട്ട വാർത്തകൾ: എന്താണ് എൻ‌പി‌എസ് (ദേശീയ പെൻഷൻ പദ്ധതി)?National Pension scheme

അപേക്ഷിക്കേണ്ട വിധം

അപേക്ഷൻ താമസിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വാർധക്യ കാല പെൻഷനുള്ള അപേക്ഷ ഫോം welfarepension.lsgkerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇത് പൂരിപ്പിച്ച ശേഷം ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവടങ്ങളിൽ ഏത് തദ്ദേശ സ്ഥാപനത്തിന് കീഴിലാണോ വരുന്നത് അവിടെ സമർപ്പിക്കണം.

പെൻഷൻ തുക പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് വഴിയോ ഇലക്ട്രോണിക് മണി ഓര്‍ഡര്‍, ബാങ്ക് അക്കൗണ്ട് വഴിയോ സ്വീകരിക്കാം. നേരിട്ട് കയ്യിൽ പെൻഷൻ വേണ്ടവർക്ക് അതിനുള്ള സൗകര്യവും ഉണ്ട്. അപേക്ഷ സമർപ്പിച്ച് 45 ദിവസത്തിനുള്ളില്‍ പെൻഷനിൽ തീരുമാനമുണ്ടാകും. തദ്ദേശ സ്ഥാപനം അപേക്ഷ നിരസിക്കുകയാണെങ്കിൽ 30 ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിക്കാം.

സമർപ്പിക്കേണ്ട രേഖകൾ

കേരളത്തിൽ വാർദ്ധക്യ പെൻഷൻ ലഭിക്കാനുള്ള അപേക്ഷയോടൊപ്പം 8 സർട്ടിഫിക്കറ്റുകൾ കൂടി സമർപ്പിക്കേണ്ടതുണ്ട്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്‌, ഇലക്ട്രല്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌ എന്നിവ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

English Summary: In this Govt Old Age Pension scheme 1600 per month can be availed; How to apply?
Published on: 16 July 2022, 08:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now