Updated on: 12 November, 2022 6:09 PM IST

1. എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വീണ്ടും ഇരുട്ടടി. ഏജൻസികൾക്ക് അനുവദിച്ചിരുന്ന ഇൻസന്റീവ് പാചകവാതക കമ്പനികൾ റദ്ദാക്കി. 1748 രൂപയുള്ള വാണിജ്യ സിലിണ്ടറുകൾക്ക് അനുവദിച്ചിരുന്ന 240 രൂപയുടെ ഇളവാണ് കമ്പനികൾ റദ്ദാക്കിയത്. ഹോട്ടലുകളടക്കം ഇനി പുതുക്കിയ നിരക്കിലാണ് പാചക വാതകം വാങ്ങേണ്ടത്. വാണിജ്യ സിലിണ്ടറുകളുടെ വിൽപന പ്രോത്സാഹിപ്പിക്കാനും, വിപണി കീഴടക്കാനും ഐഒസി, ബിപിസി, എച്ച്പിസി തുടങ്ങിയ പൊതുമേഖല എണ്ണക്കമ്പനികൾ ഏജൻസികൾക്ക് ഇളവുകൾ അനുവദിച്ചിരുന്നു. ഇൻസന്റീവ് നൽകുമ്പോൾ ഗാർഹിക സിലിണ്ടർ നിരക്കിനും പ്രകൃതിവാതക നിരക്കിനും താഴേക്ക് വാണിജ്യ സിലിണ്ടർ നിരക്ക് പോകുന്ന സാഹചര്യമാണ്. ഇത് തടയാനാണ് ഇൻസെന്റീവ് നിർത്തലാക്കിയത്. അതേസമയം ഇൻസന്റീവ് പുനസ്ഥാപിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: കൃഷിയിടങ്ങളിൽ തീയിട്ടാൽ പിഎം കിസാൻ ആനുകൂല്യം ലഭിക്കില്ല..കൃഷിവാർത്തകൾ

2. കോതമംഗലത്തെ കർഷകർക്ക് താങ്ങായി 'സമൃദ്ധി' സംഭരണ വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി. പത്ത് ഗ്രാമപഞ്ചായത്തുകളിലെയും കോതമംഗലം നഗരസഭയിലെയും കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കാനും ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുമാണ് 'സമൃദ്ധി' കേന്ദ്രം ആരംഭിച്ചത്. പഞ്ചായത്തുകളിൽ നിന്നും നഗരസഭയിൽ നിന്നും തിരഞ്ഞെടുത്ത 15 പേർ ചേർന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിപണിയുടെ പ്രവർത്തനം. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എല്ലാ ദിവസവും സമൃദ്ധി കേന്ദ്രത്തിൽ എത്തിക്കുകയും ന്യായമായ വിലയ്ക്ക് സംഭരിക്കുകയും ചെയ്യാം. മാത്രമല്ല ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

3. ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി മതിലകം ഗ്രാമപഞ്ചായത്തിൽ വിളവെടുപ്പിനൊരുങ്ങുന്നത് 6 ഏക്കർ ഔഷധത്തോട്ടം. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്ത്, മതിലകം ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായാണ് വിളവെടുപ്പ് നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതി വഴിയാണ് തരിശായി കിടന്ന പ്രദേശം മാറ്റിയെടുത്ത് 3 ലക്ഷം കുറുന്തോട്ടി ചെടികളും കച്ചോലവും ശതാവരിയും നട്ടത്. കൃഷിക്ക് പുറമേ മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് കുറുന്തോട്ടി വേരിന് വിപണിയും ഉറപ്പാക്കിയിട്ടുണ്ട്. വേരിന് പുറമെ 8 ലക്ഷം തൈകളും 50 കിലോഗ്രാം വിത്തുമാണ് പ്രതീക്ഷിക്കുന്ന വിളവ്.

4. വാഴ കർഷകർക്കായി കടുങ്ങല്ലൂരിൽ കാര്യക്ഷമതാ പരിശീലനം സംഘടിപ്പിച്ചു. കടുങ്ങല്ലൂർ കൃഷി ഭവന്റെ നേതൃത്വത്തിലാണ് മിത്ര നാമവിരകൾ-ഒരു നൂതന സസ്യസംരക്ഷണ മാർഗം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചത്. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് മുട്ടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കടമക്കുടി കൃഷി ഓഫീസർ അതുൽ ബി.എം ക്ലാസുകൾ നയിച്ചു. വാഴ കർഷകർ നിരന്തരമായി നേരിടുന്ന കീടങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചുമാണ് ക്ലാസുകൾ നടന്നത്.

5. കോഴിക്കോട് ജില്ലയിൽ ആധാർ – തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കൽ 50% പൂർത്തിയായി. ആകെയുള്ള 25,19,755 വോട്ടർമാരിൽ 12,60,728 വോട്ടർമാർ ലിങ്കിങ് പൂർത്തീകരിച്ചു. ലിങ്കിങ് പൂർത്തീകരിക്കാൻ ഇന്നും നാളെയും എല്ലാ ബൂത്തുകളിലും മെഗാ ക്യാമ്പുകൾ നടത്തുന്നുണ്ടെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു. വോട്ടർ ഐ.ഡി നമ്പർ, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയുമായി വോട്ടർമാർ അവരവരുടെ ബൂത്തുകളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ബൂത്ത് ലെവൽ ഓഫീസർമാരുമായി ബന്ധപ്പെടാം.

6. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി പാലക്കാട് ജില്ലയിൽ ഏകദിന കയര്‍-ഭൂവസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന കയര്‍ വികസന വകുപ്പും എം.ജി.എന്‍.ആര്‍.ഇ.ജി.എസും സംയുക്തമായാണ് ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്കുകളിൽ പരിപാടി സംഘടിപ്പിച്ചത്. കയര്‍-ഭൂവസ്ത്രങ്ങളുടെ ഉപയോഗം, സാധ്യത പ്രചരിപ്പിക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു.

7. പൊതുവിപണിയിൽ വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ തൃശൂർ കോർപ്പറേഷൻ പരിധിയിൽ പരിശോധന ശക്തമാക്കി. പൊതുവിതരണവകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. ജനങ്ങൾക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും കൃത്രിമ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനുമാണ് പരിശോധന നടത്തുന്നത്. കോർപ്പറേഷൻ പരിധിയിലെ 23 കടകളിൽ വിലവിവരങ്ങളും അളവുതൂക്ക ഉപകരണങ്ങളുടെ ലൈസൻസുകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഏഴ് ഇടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി നോട്ടീസ് നൽകി. അടുത്ത ദിവസങ്ങളിൽ ഫുഡ് സേഫ്റ്റി വകുപ്പിനെ കൂടി ഉൾപ്പെടുത്തി പരിശോധനകൾ ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

8. മൃഗങ്ങളെയും പക്ഷികളെയും ബാധിക്കുന്ന പൂപ്പൽ വിഷബാധ ശ്രദ്ധിക്കണമെന്ന് കർഷകർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം. താറാവുകളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. പൂപ്പൽ വിഷബാധ പ്രധാനമായും മൃഗങ്ങളിലും പക്ഷികളിലും കരളിനെയാണ് ബാധിക്കുക. ഇതിന്റെ ഫലമായി പാൽ-മുട്ട ഉൽപാദനക്ഷമത, രോഗപ്രതിരോധശേഷി, ദഹനശേഷി, പ്രത്യുൽപാദനശേഷി എന്നിവ കുറയും. മഴക്കാലത്താണ് പൂപ്പൽവിഷബാധ കൂടുതലായി ബാധിക്കുന്നത്. കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ നനയാതെ സൂക്ഷിക്കണമെന്നും നനഞ്ഞ പാത്രങ്ങളിൽ തീറ്റ നൽകരുതെന്നും നിർദേശമുണ്ട്.

9. കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിക്ര പദ്ധതി ആരംഭിച്ചു. നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റിവ് ഓ​ൺ ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്റ് അ​ഗ്രി​ക​ൾ​ച്ച​ർ എന്നാണ് പദ്ധതിയുടെ പൂർണരൂപം. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൻറെ നേ​തൃ​ത്വ​ത്തി​ൽ നടപ്പിലാക്കുന്ന കേ​ന്ദ്ര പദ്ധതി മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ തുടക്കം കുറിച്ചു. കേരളത്തിൽ വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ അ​ഞ്ച് ജി​ല്ല​ക​ളി​ലാ​ണ് പദ്ധതി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, കീ​ട​നി​യ​ന്ത്രണോ​പാ​ധി​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യുകയും പാ​ട​ശേ​ഖ​രങ്ങളിൽ മ​ഴ​മാ​പി​നി സ്ഥാ​പി​ക്കുകയും ചെയ്തു. വ​ര​ൾ​ച്ച​ അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി​യു​ള്ള ചെ​റു​ധാ​ന്യ​ങ്ങ​ൾ, പ​യ​റി​ന​ങ്ങ​ൾ, കാ​ലി​ത്തീ​റ്റ ​വി​ള​കൾ എന്നിവയുടെ കൃ​ഷി​രീ​തി പ്ര​ച​രി​പ്പി​ക്കാ​ൻ കർഷകർക്ക് ആവശ്യമായ പ​രി​ശീ​ല​ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും പദ്ധതിയുടെ ഭാഗമായി ന​ട​ത്തും.

10. ദുബായിൽ ഒരു മണിക്കൂറിൽ നട്ടത് 5000 കണ്ടൽച്ചെടികൾ. അബൂദബി ന്യൂയോർക് യൂണിവേഴ്സിറ്റിയുടെ 100ഓളം അംഗങ്ങൾ ചേർന്നാണ് ജബൽ അലിയിൽ കണ്ടൽക്കാടൊരുക്കാൻ തുടങ്ങിയത്. രാജ്യത്തെ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2030ഓടെ 100 ദശലക്ഷം കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു. യു.എ.ഇയുടെ സമ്പന്നമായ പ്രകൃതിവൈവിധ്യങ്ങൾ സംരക്ഷിക്കുക, വിദ്യാർഥികളെ ഈ മേഖലയിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കണ്ടൽച്ചെടികൾ നട്ടതെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

11. കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദം ശക്തമായതാണ് മഴ തുടരാൻ കാരണം. ഇടുക്കിയിൽ ഓറഞ്ച് അലർട്ടും, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Incentive on commercial LPG cylinders scrapped by oil companies More malayalam Agriculture News
Published on: 12 November 2022, 02:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now