Updated on: 4 December, 2020 11:18 PM IST

നാളികേര കർഷകർക്ക് ആഹ്ളാദകരമായ വാർത്തയുമായി കേര ഫെഡിൻ്റെ പുതിയ സംരംഭം. ചകിരിത്തൊണ്ടു സംഭരണം ഊർജിതമാക്കാനുള്ള പദ്ധതിക്ക്‌ കേര ഫെഡിൻ്റെ നേതൃത്വത്തിൽ തുടക്കമായി. ഒരു ചകിരിത്തൊണ്ടിന് ഒന്നേമുക്കാൽ രൂപ നിരക്കിൽ കേരഫെഡ് സംഭരിക്കും.ചകിരിയുടെ ലഭ്യതക്കുറവും വിലക്കയറ്റവും മൂലം കയർ വ്യവസായം. പ്രതിസന്ധിയിൽ എത്തിചേർന്ന സാഹചര്യത്തിലാണ് കേരഫെഡിൻ്റെ ഈ തീരുമാനം കേര ഫെഡ് സംഭരിക്കുന്ന തൊണ്ടുകൾ തള്ളി ചകിരിയാക്കുന്നതിന് തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ചകിരിമില്ലുകൾ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട് . ആറുമാസക്കാലത്തോളമായി പച്ചത്തൊണ്ട് ലഭ്യത് കുറവായതിനാൽ കയർ നിർമാണ മേഖല കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഒരു കാലത്തു കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു തെങ്ങും അനുബന്ധ വ്യവസായങ്ങളും പിന്നീട് നാളികേരത്തിന്റെ വിലത്തകർച്ചയും തെങ്ങുകളുടെ കീടബാധയും ഈ മേഖലയെ തകർത്തു. ക്രമേണ കയർ വ്യവസായത്തിനു ആവശ്യമായ ചകിരി സംഭരണവും അതിനാൽ തന്നെ ഇല്ലാതാവുകയാണ് ചെയ്തത്. കയർ ഫെഡിന്റെ പുതിയ സംരംഭം കേര കർഷകർക്ക് ചികിരിക്കു മികച്ച വില ലഭ്യമാക്കാൻ സഹായകമാകും. ചകിരി ചോറിനു വിദേശ രാജ്യങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വൻ പ്രചാരവും ഈ മേഖലയുടെ അഭിവ്യദ്ധിക്കു കാരണമാകുന്നുണ്ട്. ചകിരി സംഭരണത്തിലും വിതരണത്തിലും താല്പര്യമുള്ള വ്യക്‌തികളിൽ നിന്ന് കയർഫെഡ് പേക്ഷ ക്ഷണിച്ചിട്ടുണ്ട് . വിവരങ്ങൾക്ക് 8281009869 എന്ന നമ്പരിൽ ബന്ധപ്പെടണം.

 

English Summary: Income from fibrous husk
Published on: 09 February 2019, 12:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now