Updated on: 21 March, 2022 6:06 PM IST
Income tax recruitment 2022

നിങ്ങൾ ജോലി അന്വേഷിച്ചു നടക്കുകയാണോ? എന്നാൽ നിങ്ങൾക്ക് അറിയിപ്പ് ലഭിക്കാറില്ലേ? എങ്കിൽ ഇതാ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ജോലിയുടെ അറിയിപ്പുകൾ സാധാ സമയം അറിയിക്കുന്നു. ബന്ധപ്പെട്ട വാർത്തകൾ:LPG Booking; ഒരു മിസ്ഡ് കോൾ മതി, 2 മണിക്കൂറിനുള്ളിൽ വീട്ടുപടിക്കൽ ഗ്യാസ് സിലിണ്ടർ എത്തും

ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് മികച്ച കായിക താരങ്ങളെ നിയമിക്കുന്നതിന് ആദായ നികുതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് incometaxindia.gov.in ൽ ഔദ്യോഗിക അറിയിപ്പ് വായിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ഉടൻ തന്നെ അയക്കേണ്ടതാണ്.

തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം 2022 ഏപ്രിൽ 18 ആണ്. റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആദായ നികുതി വകുപ്പിലെ ആകെ 24 ഒഴിവുകൾ നികത്തും.

ആദായ നികുതി റിക്രൂട്ട്‌മെന്റ് 2022: ഒഴിവ് വിശദാംശങ്ങൾ

ഇൻകം ടാക്സ് ഇൻസ്പെക്ടർ - 1 പോസ്റ്റ് -- Income Tax Inspector 1 post

ടാക്സ് അസിസ്റ്റന്റ് - 5 തസ്തികകൾ-- Tax Assistant 5 posts

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് - 18 തസ്തികകൾ-- Multi-Tasking Staff 18 posts

ഔദ്യോഗിക അറിയിപ്പിലേക്കുള്ള നേരിട്ടുള്ള ലിങ്ക് ഇവിടെ.

ആദായ നികുതി റിക്രൂട്ട്‌മെന്റ് 2022: എങ്ങനെ അപേക്ഷിക്കാം

ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ അനുബന്ധം-II-ൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഫോർമാറ്റിൽ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ, ഹെഡ്ക്വാർട്ടേഴ്സ് (പേഴ്സണൽ & എസ്റ്റാബ്ലിഷ്മെന്റ്), ഒന്നാം നില, റൂം നമ്പർ 14, ആയക്കാർ ഭവൻ, P-7, ചൗറിംഗ്ഗീ സ്ക്വയർ, കൊൽക്കത്ത, 700069 എന്ന വിലാസത്തിൽ പോസ്റ്റ് വഴി അയയ്ക്കണം.
Additional Commissioner of Income Tax, Headquarters (Personnel & Establishment), 1st Floor, Room No. 14, Aayakar Bhawan, P-7, Chowringhee Square, Kolkata-700069

ആദായ നികുതി റിക്രൂട്ട്‌മെന്റ് 2022: പ്രായപരിധി

ആദായ നികുതി ഇൻസ്പെക്ടർ 18-30 വയസ്സ്

ടാക്സ് അസിസ്റ്റന്റ് 18-27 വയസ്സ്

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് 18-25 വയസ്സ്

ആദായ നികുതി റിക്രൂട്ട്‌മെന്റ് 2022: വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത സർവകാല ശാലകളിൽ നിന്നും ഡിഗ്രി പാസ് ആയിരിക്കണം

ഇതുപോലെയുള്ള ജോലികളുടെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കൃഷി ജാഗരൺ തുടർച്ചയായി വായിക്കുക..

English Summary: Income Tax Recruitment 2022: Apply now for various vacancies-
Published on: 21 March 2022, 06:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now